തറവാട്ട് മുറ്റത്ത് മൂന്നാഴ്ച പരിപാലിച്ച
ചെട്ടി വിരിപ്പിന്റെ ഞാറുമായി ഫിലോമിന
പള്ളുരുത്തി: ചെല്ലാനം മറുവക്കാട് പാടശേഖരത്തിൽ തന്റെ അഞ്ച് ഏക്കര്‍ വരുന്ന വയലുകളിൽ സുരക്ഷിതമായി പൊക്കാളി കൃഷി വിളവെടുക്കാൻ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പുതുയുഗ യാത്രയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നൂറ്റിരണ്ട് വയസുകാരിയായ കര്‍ഷകയുടെ അപേക്ഷ. ചെല്ലാനം കളത്തിങ്കൽ പരേതനായ ജോസഫിന്റെ ഭാര്യ ഫിലാമിന ബേബിയാണ് സങ്കട ഹരജി നല്‍കിയത്.
പതിനാറാം വയസ് മുതൽ കൃഷി ചെയ്തുവരികയാണ് ഫിലോമിന. 1990ൽ ഭർത്താവിന്റെ മരണത്തെ തുടർന്ന് മക്കളുടെ സഹായത്തോടെ കൃഷി മുടങ്ങാതെ നടത്താറുണ്ട്. 2014ലാണ് ഒടുവിൽ വിളവെടുക്കാൻ സാധിച്ചത്. എല്ലാ വർഷവും പി.എല്‍.ഡി.എ ഉത്തരവ് പാലിച്ച് നിലം ഉഴുതുമറിച്ച് വിത്ത് വിതയ്ക്കും. എന്നാൽ, പാടശേഖരത്തിലെ ജലനിരപ്പ് കൃഷിക്ക് അനുയോജ്യമായ രീതിയിൽ കൃഷി വകുപ്പ് നിയന്ത്രിക്കാറില്ല. ഇതുമൂലം മിക്കവാറും എല്ലാ വർഷങ്ങളിലും വിളവെടുക്കുന്നതിനു മുമ്പ് തന്നെ കൃഷി നശിക്കുകയാണെന്ന് ഫിലോമിന ബേബി പറയുന്നു.
ഇത് അവസാനിപ്പിക്കാൻ പി.എല്‍.ഡി.എ സമിതി അംഗം കൂടിയായ പ്രതിപക്ഷ നേതാവ് ഇടപെടണമെന്ന് ഫിലോമിന ബേബി ആവശ്യപ്പെട്ടു. വാർധ്യക്യത്തിന്റെ അവശത കൊണ്ട് നേരിട്ട് ഹാജരാകാൻ പറ്റാതിരുന്ന ഇവര്‍ ഫമകൻ മുഖാന്തരമാണ് നിവേദനം സമർപ്പിച്ചത്. തന്റെ അഭ്യർഥന പ്രതിപക്ഷ നേതാവ് പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ഫിലോമിന ബേബി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.