അ​ന​ന്ത​കൃ​ഷ്ണ​ൻ

ഗൂഗിൾ പേ വഴി തട്ടിപ്പ്; മൊബൈൽ ഫോണുകൾ കവർന്ന പ്രതി പിടിയിൽ

പ​റ​വൂ​ർ: ഗൂ​ഗി​ൾ പേ ​വ​ഴി ക​ട​യു​ട​മ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണ​മ​യ​ച്ചെ​ന്നു വി​ശ്വ​സി​പ്പി​ച്ച് മൊ​ബൈ​ൽ ഷോ​പ്പി​ൽ നി​ന്ന് ഫോ​ണു​ക​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ മാ​ള സ്വ​ദേ​ശി അ​ന​ന്ത​കൃ​ഷ്ണ​നെ (23) പ​റ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചേ​ന്ദ​മം​ഗ​ലം ക​വ​ല​യി​ലെ ‘ലെ​റ്റ്സ് ക​ണ​ക്ട്‌'' എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​ണ് ഫോ​ണു​ക​ൾ ന​ഷ്ട​പ്പെ​ട്ട​ത്. ഇ​ക്ക​ഴി​ഞ്ഞ 10ന്‌ ​ക​ട​യി​ലെ​ത്തി​യ ഇ​യാ​ൾ 22,000 രൂ​പ​ക്ക് ര​ണ്ട് സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് ഫോ​ണു​ക​ൾ വാ​ങ്ങി.

പ​ണം കൈ​മാ​റാ​നാ​യി ക​ട​യി​ലെ ക്യു​ആ​ർ കോ​ഡ് സ്‌​കാ​ൻ ചെ​യ്യു​ക​യും റെ​സി​പ്റ്റ് ജീ​വ​ന​ക്കാ​ര​നെ കാ​ണി​ക്കു​ക​യും ചെ​യ്‌​തു. ഇ​ത് വി​ശ്വ​സി​ച്ച്‌ ജീ​വ​ന​ക്കാ​ര​ൻ ഫോ​ണു​ക​ൾ കൈ​മാ​റി. പി​ന്നീ​ട് അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണം അ​ക്ക‍ൗ​ണ്ടി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്നും കാ​ണി​ച്ച​ത് വ്യാ​ജ റെ​സി​പ്റ്റ് ആ​ണെ​ന്നും ബോ​ധ്യ​മാ​യ​ത്. യു​വാ​വ് ന​ൽ​കി​യി​രു​ന്ന മൊ​ബൈ​ൽ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ വ​യ​നാ​ട്ടി​ലെ ഒ​രാ​ളാ​ണ് എ​ടു​ത്ത​ത്. പ​റ​വൂ​ർ മേ​ഖ​ല​യി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ നി​ര​വ​ധി വ്യാ​പാ​രി​ക​ൾ വ​ഞ്ചി​ക്ക​പ്പെ​ട്ട​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഈ ​ത​ട്ടി​പ്പു​ക​ളി​ൽ അ​ന​ന്ത​കൃ​ഷ്ണ​ന് പ​ങ്കു​ണ്ടോ എ​ന്നും ഇ​യാ​ൾ​ക്കൊ​പ്പം കൂ​ടു​ത​ൽ ആ​ളു​ക​ളു​ണ്ടോ എ​ന്ന​തി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ഓ​ൺ​ലൈ​ൻ​വ​ഴി പ​ണം സ്വീ​ക​രി​ക്കു​മ്പോ​ൾ ഉ​പ​ഭോ​ക്താ​വി​ന്റെ ഫോ​ണി​ലെ സ​ന്ദേ​ശം മാ​ത്രം വി​ശ്വ​സി​ക്ക​രു​തെ​ന്നും സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ടി​ലോ ബി​സി​ന​സ് ആ​പ്പി​ലോ പ​ണം എ​ത്തി​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. അ​ന​ന്ത​കൃ​ഷ്ണ​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Google Pay fraud; Suspect arrested for stealing mobile phones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.