മ​ട്ടാ​ഞ്ചേ​രി ബ​സാ​ർ റോ​ഡി​ലെ ആ​ന​ന്ദ് വെ​യ​ർ​ഹൗ​സി​ൽ ഘാ​ന സ്വ​ദേ​ശി​യാ​യ ആ​ർ​ട്ടി​സ്റ്റ് ഇ​ബ്രാ​ഹിം മ​ഹ​മ ഒ​രു​ക്കി​യ ‘പാ​ർ​ല​മെ​ന്റ് ഓ​ഫ് ഗോ​സ്റ്റ്‌​സ്’ ക​ലാ​പ്ര​തി​ഷ്ഠ

അധികാരരാഷ്ട്രീയം ചോദ്യംചെയ്ത് 'പാർലമെന്റ് ഓഫ് ഗോസ്റ്റ്‌സ്'

കൊച്ചി: മട്ടാഞ്ചേരി ബസാർ റോഡിലെ ആനന്ദ് വെയർഹൗസിൽ ഘാന സ്വദേശിയായ ആർട്ടിസ്റ്റ് ഇബ്രാഹിം മഹമ ഒരുക്കിയ ‘പാർലമെന്റ് ഓഫ് ഗോസ്റ്റ്‌സ്’ എന്ന കലാപ്രതിഷ്ഠ ക്രമീകരണം കൊണ്ടും പ്രമേയം കൊണ്ടും കലാസ്വാദകരെ ആഴത്തില്‍ ചിന്തിപ്പിക്കുന്നതായി. 2025ലെ ആർട്ട് റിവ്യൂ പവർ 100 പട്ടികയിൽ ഒന്നാമതെത്തിയ കലാകാരനാണ് ഇബ്രാഹിം മഹമ.

ഉപേക്ഷിക്കപ്പെട്ട ഗോഡൗണിലെ ചുമരുകളിൽ തുന്നിച്ചേർത്ത ചാക്കുകൾ കൊണ്ട് നിർമിച്ച കർട്ടനുകളും നിരനിരയായി ക്രമീകരിച്ച പഴയ കസേരകളും ചേർന്ന ഈ സൃഷ്ടി അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചരിത്രമാണ് സംസാരിക്കുന്നത്. പ്രാദേശികമായി ശേഖരിച്ച ചാക്കുകൾ തുന്നിച്ചേർക്കാൻ വീട്ടമ്മമാരും പഴയ കസേരകൾ അറ്റകുറ്റപ്പണി നടത്തി പുനരുപയോഗിക്കാൻ ബിനാലെ ഫൗണ്ടേഷനിലെ സഹായികളും വളണ്ടിയർമാരും വിദ്യാർഥികളും മഹമയെ സഹായിച്ചു.

ഹാളില്‍ നിരത്തിയിട്ട ഓരോ കസേരയും വ്യത്യസ്തമാണ്. അധ്വാനത്തിന്റെ ഓർമകൾ പേറുന്ന വസ്തുക്കളാണ് താൻ ഇതിനായി തിരഞ്ഞെടുക്കുന്നതെന്ന് മഹമ പറഞ്ഞു.

Tags:    
News Summary - 'Parliament of Ghosts' questions power politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.