പെ​രു​മ്പാ​വൂ​രിൽനി​ന്ന് ല​ഹ​രി​വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി

പ്ര​വ​ര്‍ത്ത​ക​ര്‍ പി​ടി​കൂ​ടി​യ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ

പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

പെ​രു​മ്പാ​വൂ​ര്‍: ല​ഹ​രി​വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 30 ചാ​ക്ക് ഹാ​ന്‍സ് ഉ​ള്‍പ്പെ​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി.

ന​ഗ​ര​ത്തി​ലെ പി.​പി റോ​ഡി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് ജ​ന​കീ​യ സ​മി​തി പ്ര​വ​ര്‍ത്ത​ക​ര്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് ക​ട പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. സീ​ലി​ങ്ങി​ന്‍റെ മു​ക​ളി​ല്‍ പ്ലൈ​വു​ഡ് കൊ​ണ്ട് ബ​ല​പ്പെ​ടു​ത്തി​യ മു​ക​ള്‍ ഭാ​ഗ​ത്താ​ണ് ല​ഹ​രി വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ച്ച​ത്.

പ​രീ​ക്ഷ​ക്കാ​ല​മാ​യ​തി​നാ​ല്‍ കു​ട്ടി​ക​ളെ ല​ക്ഷ്യം വെ​ക്കു​ന്ന 'കൂ​ള്‍' എ​ന്ന ല​ഹ​രി വ​സ്തു​വും ചാ​ക്ക് ക​ണ​ക്കി​ന് ഇ​ക്കൂ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ല​ഹ​രി വി​ൽ​പ​ന​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച 11,300 രൂ​പ​യും ഇ​വി​ടെ​നി​ന്ന് ക​ണ്ടെ​ത്തി. ല​ഹ​രി വ​സ്തു​ക്ക​ളും പ​ണ​വും സ​മി​തി പ്ര​വ​ര്‍ത്ത​ക​ര്‍ പൊ​ലീ​സി​ന് കൈ​മാ​റി.

എ​ക്‌​സൈ​സ് ഓ​ഫി​സി​ന് വി​ളി​പ്പാ​ട​ക​ലെ​യു​ള്ള സ്ഥ​ല​ത്തു​പോ​ലും കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​താ​ണ് ഇ​ത്ത​രം ക​ച്ച​വ​ട​ങ്ങ​ള്‍ വ​ര്‍ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് സ​മി​തി പ്ര​വ​ര്‍ത്ത​ക​രും ഉ​ട​മ​ക​ള്‍ അ​റി​ഞ്ഞു വ​ന്‍ തു​ക ഈ​ടാ​ക്കി​യാ​ണ് കെ​ട്ടി​ട​ങ്ങ​ള്‍ വാ​ട​ക​ക്ക് ന​ല്‍കു​ന്ന​തെ​ന്നും ഇ​വ​രു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണ് ല​ഹ​രി വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​രും ആ​രോ​പി​ക്കു​ന്നു. പാ​ല​ക്കാ​ട്ടു​താ​ഴം ഭാ​യി കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി​യാ​ണ് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്‍കി​യ​ത്.

Tags:    
News Summary - Illegal products seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.