പ​റ​വൂ​ർ, വ​രാ​പ്പു​ഴ മേ​ഖ​ല​യി​ലെ

ചെ​മ്മീ​ൻ കെ​ട്ടു​ക​ളി​ൽ വൈ​റ​സ്

ബാ​ധി​ച്ച ചെ​മ്മീ​നു​ക​ൾ

ചെ​മ്മീ​ൻ കെ​ട്ടു​ക​ളി​ൽ വൈ​റ​സ് ബാ​ധ; ഞ​ണ്ടു​ക​ളും ചെ​മ്മീ​നും കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങു​ന്നു

പ​റ​വൂ​ർ: പ​റ​വൂ​ർ, വ​രാ​പ്പു​ഴ മേ​ഖ​ല​യി​ലെ മ​ത്സ്യ ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി ചെ​മ്മീ​ൻ കെ​ട്ടു​ക​ളി​ൽ വൈ​റ​സ് ബാ​ധ. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ ചെ​മ്മീ​ൻ കെ​ട്ടു​ക​ളി​ൽ ഉ​ണ്ടാ​യ വൈ​റ​സ് ബാ​ധ​യാ​ൽ ചെ​മ്മീ​നും ഞ​ണ്ടു​ക​ളും കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങു​ന്നു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും സ​മാ​ന രീ​തി​യി​ലു​ള്ള വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ചെ​മ്മീ​ൻ കെ​ട്ടു​ക​ളി​ലാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി​ട്ടു​ള്ള​ത്. വ​രാ​പ്പു​ഴ, കോ​ട്ടു​വ​ള്ളി, ഏ​ഴി​ക്ക​ര, ക​ട​മ​ക്കു​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ചെ​മ്മീ​ൻ കെ​ട്ടു​ക​ളു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വൈ​റ​സ് ബാ​ധ​യി​ൽ കാ​ര, നാ​ര​ൻ ചെ​മ്മീ​നും ഞ​ണ്ടു​മെ​ല്ലാം ച​ത്തൊ​ടു​ങ്ങി. കാ​ലി​യാ​യ സ്ഥി​തി​യി​ലാ​ണ് കെ​ട്ടു​ക​ളെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. തു​ട​ർ​ച്ച​യാ​യ വ​ർ​ഷ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​മ്പ​ത്തി​ക ന​ഷ്ടം, ക​ർ​ഷ​ക​രെ ക​ട​ക്കെ​ണി​യി​ലാ​ഴ്ത്തി​യി​രി​ക്ക​യാ​ണ്. ഈ ​അ​വ​സ്ഥ ത​ര​ണം ചെ​യ്യാ​ൻ ക​ർ​ഷ​ക​ർ വീ​ണ്ടും ചെ​മ്മീ​ൻ കു​ഞ്ഞു​ങ്ങ​ളെ കെ​ട്ടു​ക​ളി​ൽ നി​ക്ഷേ​പി​രി​ക്കു​ക​യാ​ണ്. നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ച്ച​യെ​ത്തി​പ്പി​ടി​ക്കാ​ൻ മൂ​ന്ന് മാ​സ​മെ​ങ്കി​ലും സ​മ​യം വേ​ണം. ലൈ​സ​ൻ​സ് കാ​ലാ​വ​ധി തീ​രാ​ൻ ര​ണ്ടു​മാ​സം കൂ​ടി​യേ ബാ​ക്കി​യു​ള്ളൂ.

ഇ​പ്പോ​ഴു​ണ്ടാ​യ പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന് ക​ര ക​യ​റ​ണ​മെ​ങ്കി​ൽ കെ​ട്ടു​ക​ളു​ടെ ലൈ​സ​ൻ​സ് കാ​ല​യ​ള​വ് ഒ​രു​മാ​സം കൂ​ടി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി സ​ജി ചെ​റി​യാ​ന് കേ​ര​ള അ​ക്വ ഫി​ഷ​റീ​സ് ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ക്സ്. സെ​ബാ​സ്റ്റ്യ​ൻ നി​വേ​ദ​നം ന​ൽ​കി. ക​ഴി​ഞ്ഞ ചി​ല വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​തി​സ​ന്ധി ഉ​ണ്ടാ​യ​പ്പോ​ൾ ലൈ​സ​ൻ​സ് കാ​ല​യ​ള​വ് നീ​ട്ടി ന​ൽ​കി സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ സ​ഹാ​യി​ച്ച​താ​യി കെ.​എ​ക്സ്. സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Virus outbreak in shrimp farms Crabs and shrimps are dying in droves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.