കൊച്ചി: അമൃത വിശ്വവിദ്യാപീഠത്തിന് കീഴിലെ അമൃത സെന്‍റർ ഫോർ അലൈഡ് ഹെൽത്ത് സയൻസസിൽ വിവിധ യു.ജി, പി.ജി പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് 16 ബി.എസ്സി കോഴ്സുകളും 16 എം.എസ്സി കോഴ്സുകളും അടങ്ങുന്നതാണ് അമൃതയിലെ അലൈഡ് ഹെൽത്ത് സയൻസ് പ്രോഗ്രാമുകൾ. യു.ജി പ്രോഗ്രാമുകൾ: ബി.എസ്സി - അനസ്തേഷ്യ ടെക്നോളജി, കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജി, കാർഡിയോ വാസ്‌കുലർ ടെക്നോളജി, ഡയബറ്റിസ് സയൻസസ്, ഡയാലിസിസ് തെറപ്പി, എക്കോ കാർഡിയോഗ്രഫി ടെക്നോളജി, എമർജൻസി മെഡിക്കൽ ടെക്നോളജി, ഇന്‍റൻസിവ് കെയർ ടെക്നോളജി, മെഡിക്കൽ റേഡിയോളജിക് ടെക്നോളജി, ന്യൂറോ ഇലക്ട്രോഫിസിയോളജി, ഒപ്റ്റോമെട്രി, ഓപറേഷൻ തിയറ്റർ ടെക്നോളജി, ഫിസിഷ്യൻ അസിസ്റ്റന്‍റ്, റെസ്പിറേറ്ററി തെറപ്പി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, ബാച്ചിലർ ഇൻ ഓഡിയോളജി ആൻഡ് സ്പീച് ലാംഗ്വേജ് പതോളജി എന്നിവയാണ് കോഴ്സുകൾ. എല്ലാ കോഴ്സിനും നാലുവർഷം ദൈർഘ്യം. ഇതിൽ ബി.എസ്സി മെഡിക്കൽ റേഡിയോളജിക് ടെക്നോളജി പ്രോഗ്രാമിന് അപേക്ഷിക്കാൻ പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾക്കെല്ലാംകൂടി 60 ശതമാനം മാർക്കും കണക്കിന് മാത്രമായി 60 ശതമാനം മാർക്കും വേണം. മറ്റ് കോഴ്സുകൾക്ക് അപേക്ഷിക്കാൻ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിലെല്ലാംകൂടി 60 ശതമാനം മാർക്കോടെയുള്ള പ്ലസ് ടു വിജയമാണ് യോഗ്യത. പി.ജി പ്രോഗ്രാമുകൾ: എം.എസ്സി - കാർഡിയോവാസ്‌കുലർ ടെക്നോളജി, ഡയബറ്റിസ് സയൻസസ്, ഡയാലിസിസ് തെറപ്പി, എമർജൻസി മെഡിക്കൽ ടെക്നോളജി, ന്യൂറോ ഇലക്ട്രോഫിസിയോളജി, ഫിസിഷ്യൻ അസിസ്റ്റന്‍റ്, റെസ്പിറേറ്ററി തെറപ്പി, മെഡിക്കൽ ലാബോറട്ടറി ടെക്നോളജി, ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഫുഡ് സയൻസസ്, ബയോസ്റ്റാറ്റിറ്റിക്സ്, ഡെഗ്ലൂട്ടോളജി ആൻഡ് സ്വാളോയിങ് ഡിസോർഡേഴ്സ്, പി.ജി.ഡി.എം.ആർ.എസ് എല്ലാം രണ്ട് വർഷം ദൈർഘ്യമുള്ള കോഴ്സുകളാണ്. അതത് വിഷയങ്ങളിൽ ബി.എസ്സി ബിരുദമാണ് യോഗ്യത. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രവേശന പരീക്ഷ, കൗൺസലിങ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോഴ്‌സുകളുടെ ഫീസും മറ്റ് വിവരങ്ങളും https://amrita.edu/ahs വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0484-2858383, 2858349.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.