പടമുകൾ മുതൽ കാക്കനാട്ട് വരെ എ.എൻ. രാധാകൃഷ്ണൻ കൊച്ചി: പടമുകൾ ഇന്ദിര ജങ്ഷനിൽനിന്നാണ് ബുധനാഴ്ച എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണന്റെ തുറന്ന വാഹനത്തിലെ പര്യടനം തുടങ്ങിയത്. ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടിയാണ് ഉദ്ഘാടനം ചെയ്തത്. പി.സി. ജോർജിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് ഏറെ വൈകി വൈകീട്ട് അഞ്ചോടെയാണ് ബുധനാഴ്ച പര്യടനം ആരംഭിച്ചത്. ക്രിസ്ത്യൻ പുരോഹിതരെയും ഫ്ലാറ്റ് നിവാസികളെയും എ.എൻ. രാധാകൃഷ്ണൻ ഉച്ചവരെ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. അമ്പലപ്പാറ റോഡ്, പാലച്ചുവട്, രാമകൃഷ്ണ നഗർ, കുന്നത്തുചിറ കോളനി, ആനമുക്ക് ജങ്ഷൻ, തുതിയൂർ ജങ്ഷൻ, ചാത്തനാംചിറ ജങ്ഷൻ, ചിറ്റേത്തുകര ഇൻഫോപാർക്ക്, മാപ്രാണം, നിലംപതിഞ്ഞി മുകൾ, കുസുമഗിരി പള്ളിമുകൾ ജങ്ഷൻ, ഇടച്ചിറ, മനക്കടവ്, നവോദയ, അത്താണി, കൊല്ലം കുടിമുകൾ, മാവേലിപുരം തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കാക്കനാട്ടാണ് പര്യടനം പൂർത്തിയാക്കിയത്. EC nda -എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണന് പാലച്ചുവട് രാമകൃഷ്ണ നഗറിൽ നൽകിയ സ്വീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.