ഫോർട്ട്കൊച്ചി: വെളി ലയൺസ് ഫുട്ബാൾ അക്കാദമി സംഘടിപ്പിച്ച അഖില കേരള സബ് ജൂനിയർ, ജൂനിയർ ഫുട്ബാൾ ടൂർണമൻെറ് സമാപിച്ചു. ഇരു വിഭാഗങ്ങളിലും കൊടകര സി. എഫ്. എ ജേതാക്കളായി. കലാശക്കളികളിൽ സബ് ജൂനിയർ വിഭാഗത്തിൽ ഏകപക്ഷീയമായ 2 ഗോളുകൾക്ക് എറണാകുളം യുനൈറ്റഡ് എഫ്.സിയെയും, ജൂനിയർ വിഭാഗത്തിൽ 2-1 ന് മലപ്പുറം ഡൈനാമോസിനെയുമാണ് ഇവർ പരാജയപ്പെടുത്തിയത്. ഫുട്ബാൾ പരിശീലകൻ റൂഫസ് ഡിസൂസയും, ഗുസ്തി പരിശീലകൻ ടി.ജെ.ജോർജും ചേർന്ന് സമ്മാനദാനം നിർവഹിച്ചു. ക്ലബ് പ്രസിഡന്‍റ് വി.ജെ. ആൻസി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സി. സേവ്യർ നന്ദി രേഖപ്പെടുത്തി. ചിത്രം: ഫുട്ബാൾ ടൂർണമൻെറ് വിജയികൾക്ക് പരിശീലകരായ റൂഫസ് ഡിസൂസയും, ടി.ജെ. ജോർജും ചേർന്ന് ട്രോഫി സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.