കൊച്ചി: ലക്ഷദ്വീപ് ജനതയോട് കേന്ദ്രസർക്കാറും അഡ്മിനിസ്ട്രേറ്ററും സ്വീകരിക്കുന്ന അവഗണനക്കും ദ്രോഹ നടപടികൾക്കുമെതിരെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകുമെന്ന് എൻ.സി.പി ലക്ഷദ്വീപ് ഘടകം പ്രസിഡന്‍റ് അബ്ദുൽ മുത്തലീഫ് അറിയിച്ചു. ഗുരുതര യാത്രാപ്രശ്നമാണ് ദ്വീപിലെ ജനങ്ങൾ നേരിടുന്നത്. ഏഴ് യാത്രക്കപ്പൽ ഉണ്ടായിരുന്നത് രണ്ടായി കുറച്ചു. കപ്പൽ അറ്റകുറ്റപ്പണിക്ക് ബജറ്റിൽ തുക വകയിരുത്താതിരുന്നതാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത്. ചരക്കുഗതാഗതം നിർത്തിയത് ദ്വീപിൽ ഭക്ഷ്യക്ഷാമം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂവായിരത്തിൽപരം ലക്ഷദ്വീപ് നിവാസികളാണ് യാത്രപ്രശ്നം കാരണം ദ്വീപിന് പുറത്ത് കുടുങ്ങിയിരിക്കുന്നത്. യാത്ര മുടങ്ങിയതിനാൽ അവർക്ക് നഷ്ടപരിഹാരമെങ്കിലും നൽകണം. അവഗണനക്കെതിരെ കവരത്തിയിൽ പ്രതിഷേധിച്ച എൻ.സി.പി നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. ജനാധിപത്യപരമായ പ്രതിഷേധം പോലും ദ്വീപിൽ അനുവദിക്കുന്നില്ലെന്നും എങ്കിലും പ്രതിഷേധവും പ്രതിരോധവും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിലെ എൻ.സി.പി നേതാക്കളായ ആറ്റക്കോയ, ഷർഷാദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.