ബസിന്‍റെ സമയത്തെ ചൊല്ലി ഡ്രൈവർക്ക് നേരെ ആക്രമണം

ആലുവ: സ്വകാര്യ . പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് കഴിഞ്ഞ ദിവസം സംഭവം. ആലുവ - എറണാകുളം റൂട്ടിൽ സർവിസ് നടത്തുന്ന ബസിലെ ഡ്രൈവറെയാണ് സമയത്തെ ചൊല്ലിയുള്ള തർക്കത്തിൽ മറ്റൊരു ബസിലെ ജീവനക്കാർ മർദിച്ചതായി പരാതിയിൽ പറയുന്നത്. മട്ടാഞ്ചേരി സ്വദേശി നോബേഷിനാണ് മർദനമേറ്റത്. യാത്രക്കാരുമായി സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെ മൂന്നുപേർ ബസിലേക്ക് ചാടിക്കയറി ഡ്രൈവറെ മർദിക്കുകയായിരുന്നു. ഇതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് മറ്റൊരു വാഹനത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. പൊലീസിൽ പരാതി നൽകി. ea yas2 bus ഡ്രൈവറെ മർദിച്ചതിനെ തുടർന്ന് അപകടത്തിൽപ്പെട്ട ബസിന്‍റെ മുൻവശത്തെ ചില്ല് തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.