ആലപ്പുഴ: പോപുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അറസ്റ്റിലായ ജില്ല പ്രസിഡന്‍റ് നവാസ് വണ്ടാനം, പ്രവർത്തകൻ ഈരാറ്റുപേട്ട നടക്കൽ സ്വദേശി അൻസാർ നജീബ് എന്നിവരെ ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. 153 എ വകുപ്പ് പ്രകാരം കേസെടുത്താണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. അൻസാർ ഒന്നാം പ്രതിയും നവാസ് രണ്ടാം പ്രതിയുമാണ്. അൻസാറിന്‍റെ തോളത്തിരുന്നാണ് ശനിയാഴ്ചത്തെ റാലിയിൽ കുട്ടി മുദ്രാവാക്യം മുഴക്കിയത്. ജില്ല സെക്രട്ടറി മുജീബ് യാക്കൂബിനെതിരെയും കേസെടുത്തിട്ടുണ്ട്. റാലി സംഘാടകരെന്ന നിലയിലാണ് പോപുലർ ഫ്രണ്ട് ജില്ല ഭാരവാഹികളെ പ്രതികളാക്കിയത്. കുട്ടി മുദ്രാവാക്യം വിളിച്ചുനൽകിയത് അൻസാറിന്‍റെ പ്രേരണയിലാണെന്നാണ് എഫ്.ഐ.ആറിലുള്ളത്. അതിനിടെ, ദേശീയ ബാലാവകാശ കമീഷൻ നിർദേശിച്ചതനുസരിച്ച് വിശദ റിപ്പോർട്ട് നൽകുമെന്ന് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.