കുടം കമിഴ്ത്തി പ്രതിഷേധം

കാക്കനാട്: കുടിവെള്ള പദ്ധതി അട്ടിമറിച്ച യു.ഡി.എഫ് ജനവഞ്ചനക്കെതിരെ എൽ.ഡി.എഫ്​ നേതൃത്വത്തിൽ കാക്കനാട് ജങ്​ഷനിൽ വനിതകൾ കുടം കമിഴ്ത്തി പ്രതിഷേധിച്ചു. പ്രതിഷേധ സമരം ചലച്ചിത്ര താരം ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. കാക്കനാട് ഐ.എം.ജി ജങ്​ഷനിലെ ഗാന്ധി പാർക്കിൽനിന്നും കുടം തലയിലേന്തിയ നൂറുകണക്കിന് സ്ത്രീകൾ പ്രകടനമായി കാക്കനാട് ജങ്​ഷനിലെത്തി കുടങ്ങൾ കമിഴ്ത്തി പ്രതിഷേധസമരം നടത്തുകയായിരുന്നു. മുൻ മന്ത്രി പി.കെ. ശ്രീമതി, ടി.വി. രാജേഷ്, എ.എ. റഹീം എം.പി, ജെ. സ്റ്റീഫൻ എം.എൽ.എ, എച്ച്. സലാം എം.എൽ.എ, ദേവദർശനൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: കാക്കനാട് ജങ്​ഷനിൽ നടന്ന കുടം കമിഴ്ത്തി സമരം ചലച്ചിത്രതാരം ഇന്നസൻെറ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.