ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും സം​യു​ക്ത​മാ​യി ക​ല​ക്ട​റേ​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച മോ​ക്ഡ്രി​ൽ

കലക്ടറേറ്റ് കെട്ടിടം തകർന്നാൽ രക്ഷാപ്രവർത്തനമായി മോക്ഡ്രിൽ

ആ​ല​പ്പു​ഴ: ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും (എ​ൻ.​ഡി.​ആ​ർ. എ​ഫ്) ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും സം​യു​ക്ത​മാ​യി ക​ല​ക്ട​റേ​റ്റി​ൽ മോ​ക്ഡ്രി​ൽ ന​ട​ത്തി. ചു​ഴ​ലി​ക്കാ​റ്റി​ന്റെ​യും അ​നു​ബ​ന്ധ ദു​ര​ന്ത​ങ്ങ​ളു​ടെ​യും ത​യ്യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്താ​നാ​ണ് ക​ല​ക്ട​റേ​റ്റ് കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ഴു​ന്ന​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും മോ​ക് ഡ്രി​ല്ലാ​യി സം​ഘ​ടി​പ്പി​ച്ച​ത്.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 11ഓ​ടെ അ​പാ​യ സൈ​റ​ൺ മു​ഴ​ങ്ങി. ആ​ദ്യം കു​തി​ച്ചെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്‌​സ് ടീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും തു​ട​ർ​ന്നെ​ത്തി​യ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്കു​ള്ള പ​രി​ച​ര​ണ​വും അ​തി​വേ​ഗ​ത്തി​ൽ ന​ട​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ൻ.​ഡി.​ആ​ർ.​എ​ഫ് സം​ഘം എ​ത്തി. പ​രി​ക്കേ​റ്റ​വ​രെ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​താ​യും കെ​ട്ടി​ട അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​രെ കോ​ൺ​ക്രീ​റ്റ് ക​ട്ട് ചെ​യ്ത് എ​ൻ.​ഡി.​ആ​ർ.​എ​ഫ് ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​താ​യും മു​ക​ൾ​ഭാ​ഗ​ത്ത് കു​ടു​ങ്ങി​യ​വ​രെ​യും അ​ബോ​ധാ​വ​സ്ഥ​യി​ൽ ആ​യ​വ​രെ​യും കൊ​ച്ചു​കു​ട്ടി​ക​ളെ​യും റോ​പ്പ് റെ​സ്‌​ക്യൂ​വി​ലൂ​ടെ പു​റ​ത്തെ​ത്തി​ക്കു​ന്ന​താ​യു​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. 30 എ​ൻ.​ഡി.​ആ​ർ.​എ​ഫ് അം​ഗ​ങ്ങ​ൾ, ര​ണ്ട് ആം​ബു​ല​ൻ​സ്, പൊ​ലീ​സ്, ഫ​യ​ർ ആ​ൻ​ഡ് റ​സ്‌​ക്യൂ, ആ​രോ​ഗ്യ വ​കു​പ്പ് ടീം, ​റ​വ​ന്യൂ വി​ഭാ​ഗം, കെ.​എ​സ്.​ഇ.​ബി, ബി.​എ​സ്.​എ​ൻ.​എ​ൽ, ആ​ർ.​ടി.​ഒ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ പ​ങ്കാ​ളി​യാ​യി. ദു​ര​ന്ത​നി​വാ​ര​ണം റെ​സ്‌​പോ​ൺ​സി​ബ്ൾ ഓ​ഫി​സ​ർ ജി​ല്ല ക​ല​ക്ട​ർ അ​ല​ക്‌​സ് വ​ർ​ഗീ​സി​ന്റെ മേ​ൽ നോ​ട്ട​ത്തി​ലാ​ണ് മോ​ക്ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. എ​ൻ.​ഡി.​ആ​ർ.​എ​ഫ് ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്റ് വൈ​ദ്യ​ലിം​ഗം, എ​ൻ.​ഡി.​ആ​ർ.​എ​ഫ് ടീം ​ക​മാ​ൻ​ഡ​ർ പ്ര​ശാ​ന്ത് ജി. ​ചീ​ന​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ദു​ര​ന്ത​നി​വാ​ര​ണം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ സി. ​പ്രേം​ജി ക​ൺ​ട്രോ​ൾ റൂ​മി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മോ​ക്ഡ്രി​ൽ ന​ട​പ​ടി​ക​ളും നി​യ​ന്ത്രി​ച്ചു. ഇ​ൻ​സി​ഡ​ന്റ് ക​മാ​ൻ​ഡ​ർ അ​മ്പ​ല​പ്പു​ഴ ത​ഹ​സി​ൽ​ദാ​ർ എ​സ്. അ​ൻ​വ​ർ, ജി​ല്ല ഫ​യ​ർ ഓ​ഫി​സ​ർ പ്ര​താ​പ ച​ന്ദ്ര​ൻ, ഡി​വൈ.​എ​സ്.​പി മ​ധു ബാ​ബു, സൗ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​ൻ സി.​ഐ റെ​ജി രാ​ജ്, ഡോ. ​സെ​ൻ, ഡോ. ​അ​നീ​ഷ്, ഡി.​എം പ്ലാ​ൻ കോ ​ഓ​ഡി​നേ​റ്റ​ർ എ​സ്. രാ​ഹു​ൽ കു​മാ​ർ, ഹ​സാ​ർ​ഡ് അ​ന​ലി​സ്റ്റ് ചി​ന്തു, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് സു​ധീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Mock drill as rescue operation in case of collapse of Collectorate building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.