കരുമാടി ജലോത്സവം നാ​ളെ; ഞാ​യ​റാ​ഴ്ച മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ജ​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും

അ​മ്പ​ല​പ്പു​ഴ: ഒ​മ്പ​താ​മ​ത്​ ക​രു​മാ​ടി ജ​ലോ​ത്സ​വം ഞാ​യ​റാ​ഴ്ച ന​ട​ക്കും. ക​രു​മാ​ടി​ക്കു​ട്ട​ൻ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​മ്പ​ല​പ്പു​ഴ തെ​ക്ക്, ത​ക​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​രു​മാ​ടി​ക്കു​ട്ട​ൻ മ​ണ്ഡ​പ​ത്തി​ന് സ​മീ​പ​മാ​ണ് ജ​ലോ​ത്സ​വം ന​ട​ക്കു​ന്ന​തെ​ന്ന് ജ​ലോ​ത്സ​വ​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ കൂ​ടി​യാ​യ അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​ക​വി​ത, ജ​ലോ​ത്സ​വ സ​മി​തി ക​ൺ​വീ​ന​ർ സി. ​രാ​ധാ​കൃ​ഷ്ണ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ. ക​ണ്ണ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് എ​സ്. ഗീ​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​നി​ൽ പാ​ഞ്ച​ജ​ന്യം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ക​രു​മാ​ടി മു​ര​ളി, ബി​ന്ദു, ക​രു​മാ​ടി​ക്കു​ട്ട​ൻ​സ് പ്ര​സി​ഡ​ൻ്റ് പി. ​പ്ര​ദീ​പ് കു​മാ​ർ, സെ​ക്ര​ട്ട​റി ഷാ​ജി ക​രു​മാ​ടി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നി​ര​ണം ബോ​ട്ട് ക്ല​ബി​ന്റെ ആ​യാ​പ​റ​മ്പ് വ​ലി​യ ദി​വാ​ൻ, ച​മ്പ​ക്കു​ളം ബോ​ട്ട് ക്ല​ബി​ന്റെ ച​മ്പ​ക്കു​ളം ചു​ണ്ട​ൻ, ആ​നാ​രി ബോ​ട്ട് ക്ല​ബി​ന്റെ ആ​നാ​രി, ഇ​മ്മാ​നു​വ​ൽ ബോ​ട്ട് ക്ല​ബി​ന്റെ വെ​ള്ളം കു​ള​ങ്ങ​ര എ​ന്നീ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളും വെ​പ്പ് എ ​ഗ്രേ​ഡി​ൽ ര​ണ്ട് വ​ള്ള​ങ്ങ​ളും ഇ​രു​ട്ടു​കു​ത്തി ബി ​ഗ്രേ​ഡി​ൽ നാ​ല് വ​ള്ള​ങ്ങ​ളും തെ​ക്ക​നോ​ടി വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് വ​ള്ള​ങ്ങ​ളും ഫൈ​ബ​ർ ചു​ണ്ട​ൻ വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് വ​ള്ള​ങ്ങ​ളും ജ​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​ക്കും.

ഇ​താ​ദ്യ​മാ​യി വ​ള്ളം​ക​ളി​ക്കാ​യി ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് ഒ​രു ല​ക്ഷം രൂ​പ​യു​ടെ ധ​ന സ​ഹാ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് സാം​സ്കാ​രി​ക ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ജ​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി. ​സു​ധാ​ക​ര​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ഖ്യ പ്ര​ഭാ​ഷ​ണ​വും മാ​സ്ഡ്രി​ൽ സ്വീ​ക​ര​ണ​വും മ​ന്ത്രി എം. ​ലി​ജു നി​ർ​വ​ഹി​ക്കും.

റെ​ജി ചെ​റി​യാ​ൻ എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ. ​മ​ഹേ​ന്ദ്ര​ൻ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ക്കും. അ​മ്പ​ല​പ്പു​ഴ സി.​ഐ എം. ​പ്ര​തീ​ഷ് കു​മാ​ർ, കെ.​ടി.​ബി സി ​ആ​ൻ​ഡ് പു​ണ്യാ​ള​ൻ നി​ര​ണം ക്യാ​പ്റ്റ​ൻ റെ​നി ഫി​ലി​പ്പോ​സ്, ജ​ലോ​ത്സ​വ അ​വ​ത​ര​ണ ഗാ​ന​ര​ച​യി​താ​വ് അ​ജ​യ​ൻ കൊ​ല്ല​വ​ന എ​ന്നി​വ​രെ അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് മ​നീ​ഷ് എം. ​പു​റ​ക്കാ​ട്, അ​മ്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​ക​വി​ത, ത​ക​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഗീ​താ​ഞ്ജ​ലി എ​ന്നി​വ​ർ ആ​ദ​രി​ക്കും. വൈ​കി​ട്ട് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി വി​ഷ്ണു പ്ര​ദീ​പ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.

Tags:    
News Summary - Minister P.C. Vishnunath will inaugurate the water fest on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.