പ്രതീകാത്മക ചിത്രം

സർവർ തകരാർ: പാസ്‌പോർട്ട് സേവാകേന്ദ്രങ്ങൾ നിശ്ചലമായി

ആ​ല​പ്പു​ഴ: സാ​ങ്കേ​തി​ക​ത​ക​രാ​റി​നെ​തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് പാ​സ്‌​പോ​ർ​ട്ട് സേ​വാ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ട്ടു. കേ​ന്ദ്രീ​യ സെ​ർ​വ​റി​ലു​ണ്ടാ​യ ത​ക​രാ​റാ​ണ് സേ​വ​ന​ങ്ങ​ൾ നി​ശ്ച​ല​മാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ്​ വി​വ​രം. ഇ​തോ​ടെ പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കു​ന്ന​തി​നും പു​തി​യ​അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​മാ​യി ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ സേ​വാ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് ഉ​പ​ഭോ​ക്താ​ക്ക​ൾ വ​ല​ഞ്ഞു.

ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തും രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തു​മ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ ജോ​ലി ഉ​പേ​ക്ഷി​ച്ചും മ​റ്റും എ​ത്തി​യ​വ​രാ​ണ് ഏ​റെ പ്ര​യാ​സ​ത്തി​ലാ​യ​ത്. വി​ദേ​ശ​ത്തേ​ക്ക് പോ​കാ​നാ​യി പാ​സ്​​പോ​ർ​ട്ട്​ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ത്തി​യ​വ​രും ദു​രി​ത​ത്തി​ലാ​യി. ന​ട​പ​ടി​ക​ൾ ഓ​ൺ​ലൈ​നി​ൽ ആ​യ​തി​നാ​ൽ തൊ​ട്ട​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ ബു​ക്കി​ങ്​ കി​ട്ടി​ല്ലാ​യെ​ന്ന​താ​ണ് പ്ര​ശ്നം. ആ​ല​പ്പു​ഴ സേ​വാ​കേ​ന്ദ്ര​ത്തി​ൽ ജി​ല്ല​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന്​ എ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ളാ​ണ് വൈ​കു​ന്നേ​രം​വ​രെ കാ​ത്തു​നി​ന്ന​ശേ​ഷം മ​ട​ങ്ങി​യ​ത്. ഇ​ത്ത​രം അ​നു​ഭ​വം ഇ​താ​ദ്യ​മാ​ണെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

അ​തേ​ദി​വ​സം ഒ​രു​പ​ക​ൽ കാ​ത്തു​നി​ന്ന​വ​ർ​ക്ക്​ തൊ​ട്ട​ടു​ത്ത​ദി​വ​സം അ​പ്പോ​യ്​​മെൻറ്​ ന​ൽ​കു​ന്ന​തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ൽ കൈ ​മ​ല​ർ​ത്തു​ന്ന സ​മീ​പ​ന​മാ​ണ് അ​ധി​കൃ​ത​രി​ൽ നി​ന്നു​ണ്ടാ​യ​ത്. ഇ​ത് ഓ​ഫി​സി​ന​ക​ത്ത് പ്ര​തി​ഷേ​ധ​ത്തി​നും കാ​ര​ണ​മാ​യി. അ​തി​ന്​ പി​ന്നാ​​ലെ മു​ഴു​വ​ൻ​സ​മ​യ​വും കാ​ത്തു​നി​ന്ന ചി​ല​ർ​ക്ക്​​ ബു​ധ​നാ​ഴ്ച അ​വ​സ​രം ന​ൽ​കി.

Tags:    
News Summary - Operation interrupted due to server failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.