വീട് ആരാധനാലയമായി ഉപയോഗിക്കുന്നതിന്റെ ദൃശ്യം
അരൂർ: അരൂർ ഗ്രാമപഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയിട്ടും പ്രവർത്തിക്കുന്ന കാളിയാർമഠം ചാത്തൻസേവാ കേന്ദ്രത്തിനെതിരെ പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകി. അരൂർ ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡിൽ പഞ്ചായത്തിന്റെ ഒരുവിധ അനുമതിയും ഇല്ലാതെ പ്രവർത്തിക്കുന്ന കുട്ടിച്ചാത്തൻ ക്ഷേത്രത്തിനെതിരെയാണ് പരാതി. നാലുവർഷമായി കുട്ടിച്ചാത്തൻ ക്ഷേത്രം പഞ്ചായത്ത് ഓഫിസിനരികിൽ പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്ത് സർട്ടിഫിക്കറ്റുകൾ നൽകിയത് താമസ സൗകര്യത്തിനു വേണ്ടിയാണ്.
നിയമവിരുദ്ധമായി എന്തെങ്കിലും കാര്യങ്ങൾ കെട്ടിടത്തിൽ നടക്കുകയാണെങ്കിൽ തടയാൻ ഹൈകോടതി പഞ്ചായത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ജൂലൈ30ന് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്.എന്നാൽ കുട്ടിച്ചാത്തൻ ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ ഇവിടെ തുടരുകയാണെന്നാണ് സമീപവാസികൾ നൽകിയ പരാതിയിൽ പറയുന്നത്. നിയമത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള നടപടികൾ അവസാനിപ്പിക്കണമെന്നും ഹൈകോടതി വിധിയും പഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോയും അനുസരിക്കാൻ കർശന നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. വീട് ആരാധനാലയമായി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും സമീപവാസികൾ പരാതിക്കൊപ്പം പഞ്ചായത്തിന് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.