നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി മേൽപാടം ചുണ്ടനിൽ പി.ബി.സി പള്ളാത്തുരുത്തി ബോട്ട് ക്ലബ് പരിശീലനത്തുഴച്ചിൽ നടത്തുന്നു
ആലപ്പുഴ: ലോകത്തിന് മുന്നിൽ കേരളത്തിന്റെ അഭിമാനമുയർത്തുന്ന ആലപ്പുഴയുടെ ഓളപ്പൂരത്തിന് ആഗസ്റ്റ് 22ന് പുന്നമട സാക്ഷിയാകും. ഓണാഘോഷത്തിനൊപ്പം ഒരാഴ്ച നീളുന്ന പരിപാടികളോടെയാണ് 72ാമത് നെഹ്റു ട്രോഫി വള്ളംകളിയെ വരവേൽക്കുന്നത്. ചരിത്രത്തിലാദ്യമായി ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന് ചുമതല നൽകിയതോടെ രാജ്യാന്തരനിലവാരത്തിൽ വള്ളംകളി ഇക്കുറി കൂടുതൽ കളറാകും. വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരക്കുന്നത് 71 വള്ളങ്ങള്‍.
ചുണ്ടൻ വിഭാഗത്തില്‍ മാത്രംആകെ 22 വള്ളങ്ങളുണ്ട്. ചുരുളന്‍-രണ്ട്, ഇരുട്ടുകുത്തി എ-മൂന്ന്, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- അഞ്ച്, വെപ്പ് ബി- നാല്, തെക്കനോടി തറ-ഒന്ന്, തെക്കനോടി കെട്ട്-നാല് എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങൾ. വിനോദ-വിദേശ സഞ്ചാരികളെയും പ്രതീക്ഷിക്കുന്നുണ്ട്. പുന്നമടയിൽ നേരത്തെ ട്രാക്ക് തയാറാക്കി ജനങ്ങളെ കൂടുതൽ ആകർഷിപ്പിച്ച് ട്രയലുകൾ കൂടൂതൽ ജനപ്രിയമാക്കും.
ആഗസ്റ്റ് 18ന് നഗരംചുറ്റിയുള്ള വർണാഭമായ സാംസ്കാരിക ഘോഷയാത്രയും നടക്കും. വൈകീട്ട് മൂന്നിന് ആലപ്പുഴ നഗരസഭ അങ്കണത്തിൽ നിന്നും ജോൺസ് ഗ്രൗണ്ടിലേക്കാണ് സംസ്കാരിക ഘോഷയാത്ര. തുടർന്ന് ജോബി ജോൺ നയിക്കുന്ന ഗാനമേള അരങ്ങേറും. 19ന് കാവാലം സ്മൃതികൾ സംഗീത പരിപാടിയും പുന്നപ്ര മധുവിന്റെ സ്റ്റേജ് ഷോയും ഉണ്ടാകും. 20ന് വിനീത് ശ്രീനിവാസന്റെ ഗാനമേളയും നടക്കും. ആലപ്പുഴ ഉൾപ്പെടെയുള്ള അഞ്ച് ജില്ലകളിലെ പ്രധാന സർക്കാർ ഓഫിസുകൾ വഴിയും ഓൺലൈൻ ടിക്കറ്റ് വിൽപനയും നടക്കുന്നുണ്ട്. എസ്.ബി.ഐ, ഫെഡറൽ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് എന്നിവയിലൂടെയാണ് ഓണ്‍ലൈൻ ടിക്കറ്റ് ലഭിക്കുക. എല്ലാ വിഭാഗത്തിലുള്ള ടിക്കറ്റും ഓൺലൈനായി ലഭിക്കും. www.nehrutrophy.nic.in എന്ന് നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ വെബ്സൈറ്റിൽ പ്രവേശിച്ച് ഓൺലൈൻ ടിക്കറ്റ് എടുക്കാനാവും.
ഒരു ലക്ഷം രൂപയുടെ കോർപറേറ്റ് ബോക്സ് ടിക്കറ്റിൽ അഞ്ച് പേർക്ക് നെഹ്റു പവലിയനിൽ പ്രവേശനം ലഭിക്കും. നാലുപേര്‍ക്ക് പ്രവേശനം ലഭിക്കുന്ന നെഹ്റു പവലിയനിലെ പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് വില 25000 രൂപയാണ്. 10,000 രൂപയാണ് ഒരാള്‍ക്ക് പ്രവേശനം ലഭിക്കുന്ന പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് നിരക്ക്. കോർപറേറ്റ് ബോക്സ്, പ്ലാറ്റിനം കോര്ണ് ടിക്കറ്റുകള്‍ എടുക്കുന്നവരെ പവലിയനിലെത്തിക്കാന്‍ പ്രത്യേകബോട്ട് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണ സൗകര്യവുമുണ്ടാകും. നെഹ്റു പവലിയിനിലെ ടൂറിസ്റ്റ് ഗോള്‍ഡ് ടിക്കറ്റ് 3000 രൂപ, ടൂറിസ്റ്റ് സില്‍വര്‍ 2500, റോസ് കോര്‍ണര്‍ 1500, വിക്ടറി ലൈൻ 500, ഓള് വ്യൂ 400, ലേക്ക് വ്യൂ ഗോള്‍ഡ് 200, ലോണ്‍ 100 എന്നിങ്ങനെയാണ് മറ്റു ടിക്കറ്റുകളുടെ നിരക്ക്.
1. തലവടി ചുണ്ടന് (കൈനകരി വില്ലേജ് ബോട്ട് ക്ലബ്) 2. വീയപുരം ചുണ്ടന് (യു.ബി.സി കൈനകരി എഫ്.സി) 3. അരോമ ചുണ്ടൻ-1 (അരോമ ബോട്ട് ക്ലബ്) 4. മേല്പാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്) 5. ചെറുതന ചുണ്ടന് (നാട്ടകം ബോട്ട് ക്ലബ്) 6. പുണ്യാളൻ നിരണം (കുമരകം ടൗൺ ബോട്ട് ക്ലബ്) 7. നടുഭാഗം (പി.ബി.സി പുന്നമട, എൻ.സി.എഫ്.സി ബോട്ട് ക്ലബ്) 8. കരുവാറ്റ (ജി.എൽ.സി ബോട്ട് ക്ലബ്, ചെറുതന) 9. വെള്ളംകുളങ്ങര (എസ്.എച്ച് ബോട്ട് ക്ലബ്) 10. ജവഹര്‍ തായങ്കരി (നാട്ടകം ഫാൻസ് ബോട്ട് ക്ലബ്) 11. സെന്റ് പയസ് ടെന്ത് (സെന്റ് പയസ് ടെന്ത് ബോട്ട് ക്ലബ്) 12. നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്) 13. ആയാപറമ്പ് വലിയ ദിവാന്‍ജി (വലിയ ദിവാൻജി ബോട്ട് ക്ലബ്) 14. ആനാരി (ആനാരി ബോട്ട് ക്ലബ്) 15. ചമ്പക്കുളം ചുണ്ടൻ (ചമ്പക്കുളം ബോട്ട് ക്ലബ്) 16. കാരിച്ചാല്‍ ചുണ്ടൻ (തെക്കേക്കര ബോട്ട് ക്ലബ്-ടി.ബി.സി) 17. ആയാപറമ്പ് പാണ്ടി (ഐ.ബി.ആർ.എ കൊച്ചിൻ) 18. കരുവാറ്റ ശ്രീ വിനായകൻ (കെ.ടി.ബി.സി ഫാൻസ് ക്ലബ്) 19. ആർപ്പൂക്കര ചുണ്ടൻ (ഇമ്മാനുവൽ ബോട്ട് ക്ലബ് കുമരകം) 20. ആലപ്പാട് ചുണ്ടൻ (സെൻറ് ജോൺസ് ബോട്ട് ക്ലബ് തെക്കേക്കര) 21. പായിപ്പാടന് ചുണ്ടൻ-2 (പള്ളാത്തുരുത്തി ബോട്ട് ക്ലബ്) 22. പാർഥൻ (ജൂനിയർ കൈനകരി ബോട്ട് ക്ലബ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.