ജി. സുധാകരന് വയസ്സും നിലപാടും പ്രശ്നമായി​; ആലപ്പുഴയിൽ ആധിപത്യം ഉറപ്പിച്ച്​ സജി ചെറിയാൻ

ആ​ല​പ്പു​ഴ: അ​തി​കാ​യ​രാ​യ പ​ല​ർ ഒ​രേ​സ​മ​യം അ​ണി​നി​ര​ന്ന കാ​ല​ഘ​ട്ടം പി​ന്നി​ട്ട്​ ആ​ല​പ്പു​ഴ സി.​പി.​എ​മ്മി​ൽ ഇ​നി​യ​ങ്ങോ​ട്ട്​ സ​ജി ചെ​റി​യാ​ന്‍റെ ആ​ധി​പ​ത്യം. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യ സ​ജി ചെ​റി​യാ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഇ​ടം​ക​ണ്ട​പ്പോ​ൾ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ നി​ന്നു​ത​ന്നെ പു​റ​ത്താ​യി​രി​ക്കു​ക​യാ​ണ്​ ജി. ​സു​ധാ​ക​ര​ൻ. അ​ടു​ത്ത​നാ​ൾ വ​രെ ജി​ല്ല​യി​ൽ പാ​ർ​ട്ടി ക​ടി​ഞ്ഞാ​ൺ ഏ​ന്തി​യ സു​ധാ​ക​ര​ന്‍റേ​ത്​ ഇ​നി 'പ​ടി​യി​റ​ക്ക'​ത്തി​ന്‍റെ കാ​ല​മാ​കും. പാ​ർ​ട്ടി മ​ന​സ്സു​വെ​ച്ചാ​ൽ ജി​ല്ല ക​മ്മി​റ്റി​യി​ൽ വ​ന്നേ​ക്കാ​മെ​ന്ന്​ മാ​ത്രം.

സി.​ബി. ച​ന്ദ്ര​ബാ​ബു പാ​ർ​ല​മെ​ന്‍റി​ൽ മ​ത്സ​രി​ക്കാ​ൻ രാ​ജി​വെ​ച്ച ഒ​ഴി​വി​ൽ പാ​ർ​ട്ടി ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി വ​ന്ന സ​ജി ചെ​റി​യാ​ൻ പി​ണ​റാ​യി പ​ക്ഷ​ത്ത്​ നി​ല​യു​റ​പ്പി​ച്ച്​ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളാ​ണ്​ നി​യ​മ​സ​ഭ സാ​മാ​ജി​ക​നാ​കു​ന്ന​തി​ലും മ​ന്ത്രി​യാ​യി​രി​ക്കെ​ത്ത​ന്നെ ഇ​പ്പോ​ൾ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ എ​ത്തു​ന്ന​തിനും സ​ഹാ​യ​ക​മാ​യ​ത്. നേ​ര​ത്തേ വി.​എ​സ്​ പ​ക്ഷം ക​ടി​ഞ്ഞാ​ൺ കൈ​യാ​ളി​യി​രു​ന്ന ജി​ല്ല​യി​ൽ സ​ജി ചെ​റി​യാ​ൻ ശ​ക്​​ത​നാ​യി മാ​റു​ന്ന​താ​ണ്​ പി​ന്നീ​ട്​ ക​ണ്ട​ത്.

ഇ​ക്കു​റി ലോ​ക്ക​ൽ, ഏ​രി​യ ക​മ്മി​റ്റി​ക​ൾ ഭൂ​രി​പ​ക്ഷം സ​ജി ചെ​റി​യാ​ൻ പ​ക്ഷം കൈ​യ​ട​ക്കി​യ​ത്​ കൂ​ടാ​തെ ജി​ല്ല സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളി​ൽ ഏ​റെ​യും ഇ​തേ പ​ക്ഷ​ത്താ​ണ്.​ സ​ജി​യും ജി​ല്ല സെ​ക്ര​ട്ട​റി നാ​സ​റും ഒ​രു​മി​ച്ച്​ നി​ന്ന​പ്പോ​ൾ പ്രാ​ദേ​ശി​ക​മാ​യി ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ മ​റ്റു​ള്ള​വ​ർ​ക്ക്​ സ്വാ​ധീ​ന​മു​റ​പ്പി​ക്കാ​ൻ സാ​ധി​ച്ച​ത്.​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ്​ നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്​ കൂ​ടാ​തെ ന​ട​പ​ടി​യും നേ​രി​ട്ട ജി. ​സു​ധാ​ക​ര​ൻ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ക്ഷം​പി​ടി​ക്കാ​തെ മാ​റി​നി​ന്ന​തും മ​റു​പ​ക്ഷ​ത്തി​ന്​ നേ​ട്ട​മാ​യി.

സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗ​മാ​യ​തോ​​ടെ സ​ജി ചെ​റി​യാ​ന​ല്ലാ​തെ മ​റ്റൊ​രാ​ൾ ജി​ല്ല​യി​ൽ​നി​ന്ന്​ അ​ധി​കാ​ര​കേ​ന്ദ്ര​മാ​യി ഇ​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം തോ​മ​സ്​ ഐ​സ​ക്കാ​ണ്​ ​ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യി​ൽ മേ​ൽ​ക​മ്മി​റ്റി​യി​ൽ ജി​ല്ല​യി​ൽ നി​ന്നു​ള്ള ഏ​ക നേ​താ​വ്. ഐ​സ​ക്കാ​ക​ട്ടെ യാ​ത്ര ഒ​റ്റ​ക്കാ​ണ്.

കത്തും കല്ലുകടി

സി.പി.എമ്മിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെ സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കിയത് പ്രായപരിധി ഘടകമായതിന് പുറമെ പാർട്ടി നടപടി നേരിട്ടതും പരിഗണിച്ചെന്ന് സൂചന. സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി. സുധാകരൻ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. 75 വയസ്സ് പിന്നിട്ട സുധാകരനെ പ്രായപരിധി കണക്കിലെടുത്ത് ഒഴിവാക്കുമെന്ന സൂചന നിലനിൽക്കെയായിരുന്നു മാറാൻ തയാറാണെന്ന് സുധാകരൻ അങ്ങോട്ട് അറിയിച്ചത്.

സംസ്ഥാന കമ്മിറ്റിയിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന പാർട്ടി സെക്രട്ടറിക്കുള്ള കത്ത് സംഘടനാപരമല്ലെന്നാണ് നേതൃത്വം വിലയിരുത്തിയത്. എന്തിനാണ് കത്തു നൽകിയതെന്ന് സുധാകരനോട് തന്നെ ചോദിക്കണമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. രൂക്ഷ വിഭാഗീയത കത്തിനിൽക്കുന്ന ആലപ്പുഴ ജില്ലയിൽ ഇതിന്‍റെ ഭാഗമാകാതെ ഈ സമ്മേളന കാലയളവിൽ നിൽക്കാനായത് സ്വീകാര്യതയായപ്പോൾ തന്നെയാണ് കത്ത് കല്ലുകടിയായെന്ന വികാരം.

സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പത്തെ സംസ്ഥാന കമ്മിറ്റിയിലെങ്കിലും വേണമായിരുന്നു ഇത്തരം ഇടപെടലെന്ന് മുതിർന്ന നേതാവെന്ന നിലയിൽ അറിയാത്തതല്ല സുധാകരന്. ആ സ്ഥിതിക്ക് സുധാകരന്‍റേത് അനാവശ്യവും അനവസരത്തിലെ നീക്കവുമെന്ന് നേതൃത്വം കരുതുന്നു. സമ്മേളനം മുന്നോട്ടുവെക്കുന്ന നിബന്ധനകളുടെ അടിസ്ഥാനത്തിൽ നടക്കേണ്ട പുനഃസംഘടനയിൽ പുറമേനിന്നുള്ള ഇടപെടൽ കൂടിയാണ് കത്തെന്നും വ്യാഖ്യാനമുണ്ടായി. സ്കൂളിൽ വയസ്സ് കൂട്ടിക്കാണിച്ച് ചേർത്തതിനാലാണ് രേഖകളിൽ 75 വയസ്സ് വന്നതെന്ന സുധാകരന്‍റെ നിലപാടും അനുചിതമായി.

ജി. സുധാകരനെ പാർട്ടി പരസ്യമായി ശാസിച്ചത് സംഘടന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ സുധാകരൻ നേതൃപരമായ പങ്കുവഹിച്ചില്ലെന്നും സുധാകരന്റെ പ്രവർത്തന പാരമ്പര്യവും നൽകിയ സേവനവും കണക്കിലെടുത്ത് പാർട്ടി അദ്ദേഹത്തെ തിരുത്തുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ, തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സുധാകരന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി വ്യക്തമാക്കിയിരുന്നു. പിന്നീട് പേര് റിപ്പോർട്ടിൽനിന്ന് നീക്കി.

Tags:    
News Summary - G. Sudhakaran's age and position became an issue; Saji Cherian dominates Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.