ഷാ​ഹി​ദ

ഷാഹിദയുടെ ജീവൻ രക്ഷിക്കാൻ ഇന്ന് നാട് കൈകോര്‍ക്കും

അ​മ്പ​ല​പ്പു​ഴ: വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​കു​ന്ന വീ​ട്ട​മ്മ​യു​ടെ ചി​കി​ത്സ ചെ​ല​വ് സ്വ​രൂ​പി​ക്കാ​ന്‍ നാ​ട് കൈ​കോ​ര്‍ക്കും. പു​ന്ന​പ്ര തെ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ ചേ​ന്നം​പ​റ​മ്പി​ൽ സ​ലീ​മി​െ​ന്റ ഭാ​ര്യ ഷാ​ഹി​ദ​യു​ടെ വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തി​െ​ന്റ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ൻ ര​ക്ഷാ​സ​മി​തി​യാ​ണ് പൊ​തു​പി​രി​വ് ന​ട​ത്തു​ന്ന​ത്. വൃ​ക്ക രോ​ഗ​ത്തി​ന് 23 വ​ർ​ഷ​മാ​യി ചി​കി​ത്സ ന​ട​ത്തു​ന്ന ഷാ​ഹി​ദ ഇ​പ്പോ​ൾ ഡ​യാ​ലി​സി​സ് ചെ​യ്താ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. സ്വ​ന്ത​മാ​യി കി​ട​പ്പാ​ടം പോ​ലും ഇ​ല്ലാ​ത്ത ഇ​വ​രു​ടെ ഭ​ർ​ത്താ​വ് പു​ന്ന​പ്ര മാ​ർ​ക്ക​റ്റി​ലെ പ​ച്ച​ക്ക​റി​ക്ക​ട​യി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ക​യാ​ണ്. ശ​സ്ത്ര​ക്രി​യ​ക്കും തു​ട​ർ ചി​കി​ത്സ​ക്കു​വാ​യി 30 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് റാ​ണി ഹ​രി​ദാ​സ് ചെ​യ​ർ​പേ​ഴ്സ​നും എ​സ്. ന​ഹാ​സ് ജ​ന​റ​ൽ ക​ൺ​വീ​ന​റും ഹ​സ​ൻ എം. ​പൈ​ങ്ങാ​മ​ഠം കോ- ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യി ജീ​വ​ൻ ര​ക്ഷാ​സ​മി​തി രൂ​പീ​ക​രി​ച്ച് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് പു​ന്ന​പ്ര ബ്രാ​ഞ്ചി​ൽ A/C No.196701000012076 ന​മ്പ​റി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. IFSC : IOBA0001967.

Tags:    
News Summary - The nation will join hands today to save Shahida's life.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.