സംവരണമണ്ഡലമായ മാവേലിക്കരയിൽ​ ഇടതുതേരോട്ടം; തിരിച്ചുവരവിനായി യു.ഡി.എഫ്

മാ​വേ​ലി​ക്ക​ര: തെ​ര​ഞ്ഞെ​ടു​പ്പ്​ ച​രി​ത്ര​മെ​ടു​ത്താ​ൽ വ​ല​ത്-​ഇ​ട​ത് മു​ന്ന​ണി​ക​ളെ ഒ​രേ​പോ​ലെ സ്വീ​ക​രി​ക്കു​ക​യും ത​ള്ളു​ക​യും ചെ​യ്​​ത പാ​ര​മ്പ​ര്യ​മാ​ണ് മ​ധ്യ​തി​രു​വി​താം​കൂ​റി​ന്റെ സാം​സ്കാ​രി​ക തി​ല​ക​ക്കു​റി​യാ​യ​ മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​നു​ള്ള​ത്​ .

കേ​ര​ള​ത്തി​ലെ 12 ദ്വ​യാം​ഗ മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു മാ​വേ​ലി​ക്ക​ര. ദ്വ​യാം​ഗ​മ​ണ്ഡ​ലം മാ​റി ഏ​കാം​ഗ മ​ണ്ഡ​ലം വ​ന്ന​പ്പോ​ഴും മാ​വേ​ലി​ക്ക​ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ന് കു​റ​വു​ണ്ടാ​യി​ല്ല. രൂ​പ​വ​ത്​​ക​ര​ണ​ഘ​ട്ടം മു​ത​ല്‍ പ്ര​ക​ടി​പ്പി​ച്ചു​പോ​ന്ന ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യാ​ഭി​മു​ഖ്യം കൂ​ടു​ത​ല്‍ ക​രു​ത്ത് കാ​ട്ടാ​ൻ ക​ഴി​യു​മെ​ന്ന് ഇ​ട​തു​പ​ക്ഷ​വും തി​രി​ച്ചു​വ​രാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു.​ഡി.​എ​ഫും.

1965ൽ ​ആ​ണ് മ​ണ്ഡ​ലം രൂ​പ​വ​ത്​​ക​രി​ച്ച​ത്. ഇ​തി​ന​കം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഇ​ട​തു​പ​ക്ഷ​വും വ​ല​തു​പ​ക്ഷ​വും മാ​റി മാ​റി വി​ജ​യം നേ​ടി. 1965ൽ ​ന​ട​ന്ന ക​ന്നി​മ​ത്സ​ര​ത്തി​ല്‍ കോ​ൺ​ഗ്ര​സി​ലെ കെ.​കെ. ചെ​ല്ല​പ്പ​ന്‍പി​ള്ള​ക്കാ​യി​രു​ന്നു ജ​യം. 67ലും 70 ​ലും സ​പ്ത​ക​ക്ഷി മു​ന്ന​ണി​യി​ലെ എ​സ്.​എ​സ്.​പി സ്ഥാ​നാ​ര്‍ഥി​യാ​യി​രു​ന്ന ജി. ​ഗോ​പി​നാ​ഥ​പി​ള്ള ജ​യി​ച്ചു. 77ല്‍ ​കോ​ൺ​ഗ്ര​സ് മു​ന്ന​ണി​യി​ലെ എ​ന്‍.​ഡി.​പി സ്ഥാ​നാ​ര്‍ഥി എ​ന്‍. ഭാ​സ്ക​ര​ന്‍നാ​യ​ര്‍ ജ​യി​ച്ചു. 80, 82, 87 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ സി.​പി.​എം ലെ ​എ​സ്. ഗോ​വി​ന്ദ​ക്കു​റു​പ്പി​നു വി​ജ​യം, എ​ന്നാ​ൽ, 91 മു​ത​ല്‍ ചി​ത്രം മാ​റി. തു​ട​ർ​ച്ചാ​യി 1991, 1996, 2001, 2006 വ​ര്‍ഷ​ങ്ങ​ളി​ല്‍ കോ​ണ്‍ഗ്ര​സി​ലെ എം. ​മു​ര​ളി ഇ​വി​ടെ വി​ജ​യം ആ​വ​ര്‍ത്തി​ച്ചു.

2011ല്‍ ​മ​ണ്ഡ​ല പു​ന​ര്‍നി​ര്‍ണ​യ​ത്തി​ന് ശേ​ഷം ജി​ല്ല​യി​ലെ ഏ​ക സം​വ​ര​ണ മ​ണ്ഡ​ല​മാ​യി മാ​റി​യ മാ​വേ​ലി​ക്ക​ര​യി​ലെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​മു​ന്ന​ണി​യി​ലെ ആ​ര്‍. രാ​ജേ​ഷി​നാ​യി​രു​ന്നു ജ​യം. യു.​ഡി.​എ​ഫി​ലെ ജെ.​എ​സ്.​എ​സ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ.​കെ. ഷാ​ജു​വി​നെ 5149 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് തോ​ല്‍പി​ച്ച​ത്.

തു​ട​ർ​ന്ന് ന​ട​ന്ന 2014ൽ ​ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ണ്ഡ​ലം ഇ​ട​ത്തോ​ട്ട് ചാ​ഞ്ഞാ​ണ് നി​ന്ന​ത്. 6,467 വോ​ട്ട് യു.​ഡി.​എ​ഫി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ കി​ട്ടി. ​2016ൽ ​​ആ​ർ. രാ​ജേ​ഷി​ലൂ​ടെ മാ​വേ​ലി​ക്ക​ര വീ​ണ്ടും ചു​വ​ന്നു. ജി​ല്ല​യി​ൽ​ത​ന്നെ ര​ണ്ടാ​മ​ത്തെ ഭൂ​രി​പ​ക്ഷ​മാ​യ 31,542 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ കോ​ൺ​ഗ്ര​സി​ലെ ബൈ​ജു ക​ലാ​ശാ​ല​യെ തോ​ൽ​പി​ച്ചാ​ണ് എ​ൽ.​ഡി.​എ​ഫ് ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച​ത്.. എ​ന്നാ​ൽ, തു​ട​ർ​ന്നു വ​ന്ന പാ​ർ​ല​മെൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം കോ​ട്ട​യെ​ന്ന് ക​രു​ത​പ്പെ​ട്ടി​രു​ന്ന നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ആ​ദ്യ​മാ​യി 969 വോ​ട്ടു​ക​ളു​ടെ ലീ​ഡ് നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ, 2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​മാ​കെ യു.​ഡി.​എ​ഫ് ത​രം​ഗം ആ​ഞ്ഞ​ടി​ച്ച​പ്പോ​ഴും മാ​വേ​ലി​ക്ക​ര നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക്ക് 1396 വോ​ട്ടി​ന്റെ ലീ​ഡ് ഉ​ണ്ടാ​യി​രു​ന്നു. 2021ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തു​മു​ഖ​മാ​യി വ​ന്ന എം.​എ​സ് അ​രു​ൺ കു​മാ​ർ, ജെ.​എ​സ്.​എ​സ് വി​ട്ട്​ കോ​ൺ​ഗ്ര​സി​ലെ​ത്തി​യ കെ.​കെ. ഷാ​ജു​വി​നെ 24,539 വോ​ട്ട് ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

മ​ണ്ഡ​ല സ്ഥി​തി​വി​വ​രം

മാ​വേ​ലി​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി, ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളാ​യ ത​ഴ​ക്ക​ര, തെ​ക്കേ​ക്ക​ര, ചു​ന​ക്ക​ര, നൂ​റ​നാ​ട്, പാ​ല​മേ​ൽ, താ​മ​ര​ക്കു​ളം, വ​ള്ളി​കു​ന്നം​ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ മ​ണ്ഡ​ലം. ​നൂ​റ​നാ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ പൂ​ർ​ണ​മാ​യും, വെ​ണ്മ​ണി , ചെ​ന്നി​ത്ത​ല, ഭ​ര​ണി​ക്കാ​വ്, കൃ​ഷ്ണ​പു​രം ഡി​വി​ഷ​നു​ക​ൾ ഭാ​ഗി​ക​മാ​യും മാ​വേ​ലി​ക്ക​ര നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലാ​ണ്. ഇ​തി​ൽ ഭ​ര​ണി​ക്കാ​വ് ഡി​വി​ഷ​ൻ ഒ​ഴി​ച്ചു​ള്ള ഡി​വി​ഷ​നു​ക​ൾ എ​ൽ.​ഡി.​എ​ഫ് നേ​ടി. മാ​വേ​ലി​ക്ക​ര, ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യും എ​ൽ.​ഡി.​എ​ഫ്​ നി​ല​നി​ർ​ത്തി. ക​ഴി​ഞ്ഞ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്​ ചെ​റി​യ നേ​ട്ടം അ​വ​കാ​ശ​പ്പെ​ടാ​മെ​ങ്കി​ലും വ​ള്ളി​കു​ന്നം, പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭ​ര​ണം നി​ല​നി​ർ​ത്താ​നാ​യി​ല്ല. മാ​വേ​ലി ന​ഗ​ര​സ​ഭ, പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു.​ഡി.​എ​ഫി​നാ​ണ് മു​ൻ​തൂ​ക്കം.

താ​മ​ര​ക്കു​ളം, വ​ള്ളി​കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ൾ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ക​യും ചെ​യ്തു. ത​ഴ​ക്ക​ര, തെ​ക്കേ​ക്ക​ര, ചു​ന​ക്ക​ര, നൂ​റ​നാ​ട്​ ​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭ​ര​ണ​സാ​ര​ഥ്യം നി​ല​നി​ർ​ത്തു​ക​യും ചെ​യ്​​തു. എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്രാ​തി​നി​ധ്യ​വു​മു​ള്ള ബി.​ജെ.​പി, മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യി​ലും തെ​ക്കേ​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലും മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​ണ്. ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​നൊ​പ്പം ബി.​ജെ.​പി സീ​റ്റു​ക​ൾ നേ​ടു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ്​ 57,261 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ യു.​ഡി.​എ​ഫ്​ നേ​ടി​യ​ത് 47,401 വോ​ട്ടു​ക​ളു​മാ​ണ്. എ​ൻ.​ഡി.​എ മു​ന്ന​ണി 38,447 വോ​ട്ടു​ക​ളും നേ​ടി. 2021ൽ ​ന​ട​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം.​എ​സ് അ​രു​ൺ കു​മാ​റി​ന് 68,654 വോ​ട്ടു​ക​ളാ​ണ്​ ല​ഭി​ച്ച​ത്. ഭൂ​രി​പ​ക്ഷം 24, 539 വോ​ട്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ് വോ​ട്ടു​നി​ല 57,261 ആ​യി കു​റ​ഞ്ഞു.

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ഷാ​ജു നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 44,115 വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ ത​ദ്ദേ​ശ​ത്തി​ൽ 47,401 വോ​ട്ടു​ക​ൾ നേ​ടാ​നാ​യി. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 27,110 വോ​ട്ടു​ക​ൾ നേ​ടി​യ ബി.​ജെ.​പി​ക്ക് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 38,447 ആ​യി വ​ർ​ധി​ച്ചു.

മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ​തും ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​തു​മാ​യ നൂ​റു​ക​ണ​ക്കി​ന് പ​ദ്ധ​തി​ക​ളു​ടെ പേ​രി​ൽ​ത​ന്നെ​യാ​കും എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക. മാ​വേ​ലി​ക്ക​ര ജി​ല്ല ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ​മ​ട​ക്കം നി​ര​വ​ധി പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​തും എ​ൽ.​ഡി.​എ​ഫ് നേ​ട്ട​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ചി​ല പ​ദ്ധ​തി​ക​ളി​ൽ ഉ​ണ്ടാ​യ പാ​ളി​ച്ച​ക​ളും ഇ​ട​തു​സ​ർ​ക്കാ​റി​ന്റെ ഭ​ര​ണ​വി​രു​ദ്ധ​ത​യും തു​റ​ന്നു​കാ​ട്ടി​യാ​ണ്​ യു.​ഡി.​എ​ഫ്, എ​ൻ.​ഡി.​എ മു​ന്ന​ണി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്.

Tags:    
News Summary - Left-wing rally in Mavelikkara, a reserved constituency; UDF for a comeback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.