മേ​രി ആ​ല്‍ബി​ന്‍

കനലെരിയുന്ന അടുപ്പിന് മുമ്പിൽ അന്തേവാസികൾക്ക് ഭക്ഷണം ഒരുക്കുന്ന തിരക്കിലാണ് മേരി അമ്മ

അ​മ്പ​ല​പ്പു​ഴ: ശാ​ന്തി​ഭ​വ​ന്‍ മ​ക്ക​ളു​ടെ തൃ​പ്തി​യോ​ടു​ള്ള ചി​രി മാ​ത്രം പ്ര​തി​ഫ​ലം പ്ര​തീ​ഷി​ച്ച് ക​ന​ലെ​രി​യു​ന്ന അ​ടു​പ്പി​ന് മു​മ്പി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് എ​പ്പോ​ഴും മേ​രി അ​മ്മ. പു​ല​ർ​ച്ചെ അ​ടു​ക്ക​ള​യി​ൽ ക​യ​റി​യാ​ൽ 180ഓ​ളം പേ​ര്‍ക്കു​ള്ള പ്ര​ഭാ​ത​ഭ​ക്ഷ​ണം രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ മേ​ശ​പ്പു​റ​ത്ത് എ​ത്തി​ക്കും. ഒ​ന്ന​ര​യോ​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള ബെ​ല്ല് മു​ഴ​ങ്ങു​മ്പോ​ൾ പാ​ത്ര​ങ്ങ​ളി​ല്‍ വി​ള​മ്പി​യി​രി​ക്കും. മീ​നോ ഇ​റ​ച്ചി​യൊ ഊ​ണി​നൊ​പ്പം നി​ര്‍ബ​ന്ധ​മാ​യും ഉ​ണ്ടാ​കും. മീ​നും ഇ​റ​ച്ചി​യും ക​ഴി​ക്കാ​ത്ത​വ​ര്‍ക്ക് ശു​ദ്ധ​മാ​യ പ​ച്ച​ക്ക​റി​ക​ളും ഉ​ണ്ടാ​കും. ഇ​തി​നു​ശേ​ഷം ര​ണ്ടു മ​ണി​ക്കൂ​റോ​ളം മാ​ത്ര​മാ​ണ് വി​ശ്ര​മം.

അ​ടു​ക്ക​ള​യോ​ട് ചേ​ര്‍ന്നു​ള്ള സ്റ്റോ​ര്‍ മു​റി​യി​ലെ ഒ​റ്റ​പ്പ​ല​ക ബ​ഞ്ചി​ലാ​ണ് മ​യ​ക്കം. പി​ന്നീ​ട് നാ​ലു​മ​ണി​ക്കു​ള്ള ചെ​റു​ക​ടി​യും ചാ​യ​യും ന​ല്‍കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ക്ക് എ​ഴു​ന്നേ​റ്റാ​ല്‍ എ​ട്ടു മ​ണി​ക്കു​ള്ള അ​ത്താ​ഴ​വും വി​ള​മ്പി​യ​തി​ന് ശേ​ഷ​മാ​ണ് ഒ​രു ദി​വ​സ​ത്തെ സേ​വ​ന​ത്തി​ന്‍റെ വി​ള​ക്ക​ണ​യു​ന്ന​ത്. സ​ഹാ​യ​ത്തി​ന് മ​റ്റു​ള്ള​വ​ർ ഉ​ണ്ടെ​ങ്കി​ലും മേ​രി​യു​ടെ കൈ​പു​ണ്യം ഭ​ക്ഷ​ണ​ത്തി​ലും ഉ​ണ്ടാ​വ​ണ​മെ​ന്ന നി​ർ​ബ​ന്ധ​മു​ണ്ട്. സ്ത്രീ​ക​ളാ​യ അ​ന്തേ​വാ​സി​ക​ളു​ടെ പ​രി​ച​ര​ണ​വും മേ​ൽ​നോ​ട്ട​വും എ​ല്ലാം മേ​രി അ​മ്മ നേ​രി​ട്ടു​ത​ന്നെ​യാ​ണ്. ഉ​റ്റ​വ​ർ ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും മേ​രി​യു​ടെ ത​ണ​ലി​ൽ ഈ ​ശാ​ന്തി​തീ​ര​ത്ത് ഇ​വ​ർ സ​ന്തു​ഷ്ട​രാ​ണ്. ശാ​ന്തി ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ അ​മ്മ​കൂ​ടി​യാ​ണ് മേ​രി​യ​മ്മ.

പു​ന്ന​പ്ര പ​റ​വൂ​രി​ല്‍ തോ​ട്ടു​ങ്ക​ല്‍ അ​ര​ള​പ്പ​ന്‍ -സാ​റാ​മ്മ ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് മേ​രി. ജ​ന​ന​ത്തീ​യ​തി കൃ​ത്യ​മാ​യി അ​റി​യി​ല്ലെ​ങ്കി​ലും 67 ഉ​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ലെ ദു​ഖ​ങ്ങ​ളും ദു​രി​ത​ങ്ങ​ളും വി​ശ​പ്പി​ന്‍റെ വി​ല​യും തൊ​ട്ട​റി​ഞ്ഞാ​യി​രു​ന്നു വ​ള​ര്‍ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ ശാ​ന്തി​ഭ​വ​നി​ല്‍ ത​ള​ര്‍ന്നെ​ത്തു​ന്ന​വ​രു​ടെ വി​ശ​പ്പി​ന്‍റെ വി​ളി അ​ടു​ക്ക​ള​യി​ല്‍ നി​ല്‍ക്കു​ന്ന മേ​രി​ക്ക​റി​യാം. 1997 ജ​നു​വ​രി 30നാ​ണ് ബ്ര​ദ​ര്‍ മാ​ത്യു ആ​ൽ​ബി​ൻ തെ​രു​വി​ൽ അ​ല​യു​ന്ന​വ​ർ​ക്ക് അ​ഭ​യ​കേ​ന്ദ്ര​മാ​യി പു​ന്ന​പ്ര​യി​ൽ സ​ർ​വോ​ദ​യ ശാ​ന്തി ഭ​വ​ൻ ആ​രം​ഭി​ച്ച​ത്. മ​ന​സി​െ​ന്റ സ​മ​ത​ല​തെ​റ്റി തെ​രു​വോ​ര​ങ്ങ​ളി​ൽ അ​ല​യു​ന്ന​വ​ർ​ക്ക് ബ്ര​ദ​ര്‍ മാ​ത്യു ആ​ല്‍ബി​ന്‍ ശാ​ന്തി​യു​ടെ ക​വാ​ട​മൊ​രു​ക്കി. തെ​രു​വു മ​ക്ക​ളു​ടെ സം​ര​ക്ഷ​ക​നാ​യി മാ​ത്യു ആ​ൽ​ബി​ൻ മാ​റി​യ​പ്പോ​ൾ മേ​രി ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കി ഭ​ർ​ത്താ​വി​നൊ​പ്പം നി​ന്നു. അ​ന്നു​മു​ത​ൽ ഇ​വി​ടെ അ​ഭ​യം തേ​ടു​ന്ന​വ​ർ​ക്ക് മേ​രി പോ​റ്റ​മ്മ​യാ​ണ്. സ്ത്രീ​ക​ളെ വൃ​ത്തി​യാ​ക്കി പു​ത്ത​ൻ​വ​സ്ത്രം ഉ​ടു​പ്പി​ച്ച് ശു​ശ്രൂ​ക​ൾ ന​ട​ത്തു​ന്ന​ത് മേ​രി​യാ​ണ്. അ​വ​യ​വ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് കു​ഞ്ഞു​മ​ക്ക​ൾ​ക്കെ​ന്ന​പോ​ലെ ആ​ഹാ​രം വാ​രി​ക്കൊ​ടു​ക്കാ​നും മേ​രി​ത​ന്നെ​വേ​ണം. സം​തൃ​പ്തി​യോ​ടു​ള്ള ചി​രി മാ​ത്ര​മാ​ണ് മേ​രി​യു​ടെ പ്ര​തീ​ക്ഷ. മേ​രി​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​റി​ഞ്ഞ് പ​ല സം​ഘ​ട​ന​ക​ളും അ​നു​മോ​ദ​ന​ങ്ങ​ളു​മാ​യെ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഇ​തെ​ല്ലാം ഇ​വി​ടു​ത്തെ അ​ന്തേ​വാ​സി​ക​ളാ​യ മ​ക്ക​ള്‍ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു മാ​റു​ക​യാ​ണ്. കാ​രു​ണ്യ​മ​തി​ക​ളു​ടെ കൈ​ത്താ​ങ്ങി​ലാ​ണ് ശാ​ന്തി​ഭ​വ​െ​ന്റ ദൈ​നം ദി​ന​കാ​ര്യ​ങ്ങ​ൾ ന​ട​ന്നു​പോ​കു​ന്ന​ത്. 

Tags:    
News Summary - Mary Amma is busy preparing food for the inmates in front of the blazing stove.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.