കാ​യ​ലി​ന്​ കു​റു​കെ​യു​ള്ള കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പാ​ലം; പെ​രു​മ്പ​ളം പാ​ലം ഇ​നി നാ​ടി​ന്​ സ്വ​ന്തം

ആ​ല​പ്പു​ഴ: ​പെ​രു​മ്പ​ളം ദ്വീ​പു​കാ​രു​ടെ സ്വ​പ്നം പൂ​വ​ണി​യു​ന്നു.​ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ പാ​ലം ശ​നി​യാ​ഴ്ച രാ​വി​ലെ 11ന്​ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന്​ സ​മ​ർ​പ്പി​ക്കും. ​മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബോ​ട്ടും വ​ള്ള​വും ജ​ങ്കാ​റും ഉ​പ​യോ​ഗി​ച്ചു​ള്ള ദ്വീ​പി​ലെ 12,000 ജ​ന​ങ്ങ​ളു​ടെ യാ​​ത്രാ​ക്ലേ​ശ​ത്തി​നാ​ണ്​ പ​രി​ഹാ​ര​മാ​യ​ത്. കേ​ര​ള​ത്തി​ലെ കാ​യ​ലി​ന്​ കു​റു​കെ​യു​ള്ള ഏ​റ്റ​വും വ​ലി​യ പാ​ലം കി​ഫ്​​ബി ഫ​ണ്ടി​ൽ​നി​ന്ന്​ 106.7 കോ​ടി മു​ട​ക്കി​യാ​ണ്​ നി​ർ​മി​ച്ച​ത്. പാ​ല​ത്തി​ന് മ​ധ്യ​ത്തി​ലെ ബോ​സ്ട്രി​ങ് ആ​ർ​ച്ചു​ക​ളി​ൽ ഏ​ഴ്​ വ​ർ​ണ​ങ്ങ​ൾ വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന​തി​നാ​ൽ ‘മ​ഴ​വി​ൽ’ പാ​ല​മെ​ന്നാ​ണ്​ നാ​ട്ടു​കാ​ർ വി​ളി​ക്കു​ന്ന​ത്.

പെ​രു​മ്പ​ളം ദ്വീ​പ് നി​വാ​സി​ക​ൾ ക​ര​യി​ലേ​ക്ക്​ ​കൈ​നീ​ട്ടു​മ്പോ​ൾ പാ​ല​ത്തി​ന്‍റെ രൂ​പ​ത്തി​ലും ആ​മ​ഴ​വി​ൽ ച​ന്ത​മു​ണ്ട്. 1157 മീ​റ്റ​ർ നീ​ള​വും ഇ​രു​വ​ശ​ങ്ങ​ളി​ലും ന​ട​പ്പാ​ത ഉ​ൾ​പ്പെ​ടെ 11 മീ​റ്റ​ർ വീ​തി​യു​മു​ണ്ട്. ബോ​സ്ട്രി​ങ് ആ​ർ​ച്ചു​ക​ൾ ഉ​ള്ളി​ട​ത്ത് 12 മീ​റ്റ​ർ വീ​തി​യു​ണ്ട്. പാ​ല​ത്തി​ന്റെ ഇ​രു​ക​ര​ക​ളി​ലും 300 മീ​റ്റ​ർ നീ​ള​ത്തി​ലും 9.5 മീ​റ്റ​ർ വീ​തി​യി​ലും അ​പ്രോ​ച്ച് റോ​ഡു​ക​ളു​ണ്ട്. പാ​ല​ത്തി​ന്റെ പ​ടി​ഞ്ഞാ​റേ​ക്ക​ര അ​രൂ​ക്കു​റ്റി വ​ടു​ത​ല​ജെ​ട്ടി ഭാ​ഗ​വും കി​ഴ​ക്കേ​ക്ക​ര പെ​രു​മ്പ​ളം ദ്വീ​പു​മാ​ണ്.

14 വാ​ർ​ഡു​ക​ളു​ള്ള പ​ഞ്ചാ​യ​ത്താ​ണ് പെ​രു​മ്പ​ളം ദ്വീ​പ്. ചേ​ർ​ത്ത​ല-​അ​രൂ​ക്കു​റ്റി റോ​ഡി​ൽ​നി​ന്ന് പെ​രു​മ്പ​ളം ദ്വീ​പ് വ​ഴി വൈ​ക്കം- പൂ​ത്തോ​ട്ട- തൃ​പ്പൂ​ണി​ത്തു​റ സം​സ്ഥാ​ന പാ​ത​യെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ന്റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ് പെ​രു​മ്പ​ളം പാ​ലം വ​രു​ന്ന​ത്.

2019ൽ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് പാ​ല​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട​ത്. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​യാ​ണ് നി​ർ​മാ​ണം​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. നേ​ര​ത്തെ നാ​ട്ടു​കാ​രെ പു​റം​ലോ​ക​വു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്ന​ത് ബോ​ട്ട്, ജ​ങ്കാ​ർ സ​ർ​വി​സു​ക​ളാ​ണ്. കൊ​ച്ചി ഭാ​ഗ​ത്തേ​ക്ക്​ പൂ​ത്തോ​ട്ട, സൗ​ത്ത് പ​റ​വൂ​ർ സ​ർ​വി​സു​ക​ളും ആ​ല​പ്പു​ഴ​യി​ലേ​ക്ക്​ പാ​ണാ​വ​ള്ളി സ​ർ​വി​സും.

ആ​കെ ഏ​ഴ്​ സ​ർ​വി​സ് ബോ​ട്ടു​ക​ളും ഒ​രു ആം​ബു​ല​ൻ​സ് ബോ​ട്ടു​മു​ണ്ടാ​യി​രു​ന്നു. ഇ​നി ​അ​തെ​ല്ലാം പ​ഴ​ങ്ക​ഥ​യാ​കും. പാ​ല​ത്തി​ന്റെ കി​ഴ​ക്കേ​ക്ക​ര​യാ​യ പെ​രു​മ്പ​ളം ഭാ​ഗ​ത്ത് അ​പ്രോ​ച്ച് റോ​ഡ്​ ച​തു​പ്പ് പ്ര​ദേ​ശ​മാ​യ​തി​നാ​ൽ എ​ണ്ണാ​യി​ര​ത്തോ​ളം തെ​ങ്ങി​ൻ​കു​റ്റി​ക​ൾ താ​ഴ്ത്തി​യും ചെ​മ്മ​ണ്ണ്​ നി​റ​ച്ചു​മാ​ണ്​ ഭൂ​മി ഉ​യ​ർ​ത്തി​യ​ത്. അ​പ്രോ​ച്ച് റോ​ഡി​ന്​ ഭാ​വി​യി​ൽ കേ​ടു​വ​രാ​തി​രി​ക്കാ​നും വ​ശ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കാ​നും ജി​യോ​ഗ്രി​ഡ്, ജി​യോ​ടെ​ക്സ് ഉ​ൾ​പ്പെ​ടെ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്. പാ​ല​ത്തി​ന്റെ ര​ണ്ട​റ്റ​ത്തും അ​പ്രോ​ച്ച് റോ​ഡി​ന്​ 300 മീ​റ്റ​ർ നീ​ള​വും 9.5 മീ​റ്റ​ർ വീ​തി​യു​മു​ണ്ട്.

Tags:    
News Summary - perumbalam bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.