അമ്പിളി
ചേര്‍ത്തല: ഒ.എല്‍.എക്സില്‍നിന്ന് സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ കബിളിപ്പിക്കുന്ന യുവതി റിമാന്‍ഡില്‍. കണിച്ചുകുളങ്ങര കാറ്റിടത്ത് വീട്ടില്‍ അമ്പിളിയെയാണ് (41) ചേര്‍ത്തല പൊലീസ് അറസ്റ്റു ചെയ്ത് റിമാന്‍ഡിലാക്കിയത്. ഒ.എല്‍.എക്സില്‍നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങിയശേഷം പണം നല്‍കാതെ യുവാവിനെ കബളിപ്പിച്ച പരാതിയിലാണ് ഇവരെ പിടികൂടിയത്.
പാതിരാപ്പള്ളി സ്വദേശിയായ യുവാവില്‍നിന്ന് 47000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ വാങ്ങിയശേഷം പണം നല്‍കാതെയും കബിളിപ്പിച്ചതായാണ് കേസ്. മുമ്പും സമാനരീതിയില്‍ തട്ടിപ്പു നടത്തിയിട്ടുള്ള ഇവര്‍ക്കെതിരെ 2025ലും ചേര്‍ത്തല പൊലീസ് കേസെടുത്തിട്ടുണ്ട്.
ചേര്‍ത്തല സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഹേമന്ത്കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ സത്താര്‍, സീനിയര്‍ സി.പി.ഒ സതീഷ്, ജോര്‍ജ് ജോസഫ്, സൂര്യ എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.