മനീഷ്
തുറവൂർ: ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും യുവതിയുടെ അശ്ലീല വീഡിയോയും ഫോട്ടോകളും പ്രചരിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. കാസർകോട് ചെറുവത്തൂർ കാടൻകോട് വീട്ടിൽ മനീഷിനെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുമായി സൗഹൃദം ഉണ്ടാക്കിയ പ്രതി പിന്നീട് ശല്ല്യം ചെയ്യാൻ തുടങ്ങിയതോടെ സൗഹൃദം അവസാനിപ്പിച്ചു. തുടർന്നാണ് പ്രതി യുവതിയുടെ ഭർത്താവിനെയും മകളെയും ബന്ധുക്കളെയും ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ച് യുവതിയുടെ അശ്ലീല വീഡിയോ ആ ഗ്രൂപ്പിൽ അയച്ചു കൊടുക്കുകയായിരുന്നു. കൂടാതെ, യുവതിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി അതിൽ യുവതിയുടെ നാട്ടിലുള്ള ചിലരെ ചേർത്ത് യുവതിയുടെ അശ്ലീല ഫോട്ടോയും വീഡിയോയും ഷെയർ ചെയ്തു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.