അലൻ സിബി, ഷാലു ജോസഫ്
ആലപ്പുഴ: സിവിൽ സർവിസ് പരീക്ഷ റാങ്ക് തിളക്കത്തിൽ കുട്ടനാടിന് അഭിമാനമായി അലൻ സിബിയും ഷാലു ജോസഫും. ചമ്പക്കുളം സിബി ജോസഫിന്‍റെയും (റിട്ട. എയർഫോഴ്സ് ഓണററി ഫ്ലൈയിങ് ഓഫിസർ) അധ്യാപിക മെർലിയുടെയും മകനായ അലൻ സിവിൽ സർവിസ് പരീക്ഷയിൽ 289 ാംറാങ്ക് നേടി.
കഴിഞ്ഞ വർഷം ഐ.എ.എസിന് ശ്രമിച്ചെങ്കിലും ഐ.പി ആൻഡ് ടി.എ.എഫ്. എസിലാണ് ഇടം നേടിയത്. രണ്ടാം ശ്രമത്തിലാണ് ഇക്കുറി റാങ്ക് നേടിയത്. സഹോദരൻ: പ്ലസ്ടു വിദ്യാർഥി ആൽബിൻ സിബി.
കാവാലം കുന്നുമ്മ കിഴക്ക് മൂലയിൽ ജോസഫ് ജോസഫിന്‍റെയും (റിട്ട. എസ്.ഐ) റോസമ്മ ജോസഫിന്‍റെയും ഇളയ മകളാണ് ഷാലു. പാലാ അൻഫോൻസ കോളജിൽനിന്ന് യു.ജി അഞ്ചാം റാങ്കും ബംഗളൂരു ക്രൈസ്റ്റ് കോളജിൽനിന്ന് പി.ജി ഒന്നാം റാങ്കും നേടിയ ഷാലു മൂന്നാം ശ്രമത്തിലാണ് ഐ.എ.എസ് സ്വന്തമാക്കിയത്. സഹോദരൻ ഷാലിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.