അരുൺ ബാബു
മുഹമ്മ: വയോധികയുടെ മാല അപഹരിക്കുവാൻ ശ്രമിച്ച യുവാവിനെ മണിക്കൂറുകൾക്കകം പിടികൂടി മുഹമ്മ പൊലീസ്. മുട്ടത്തിപറമ്പ് സ്വദേശിയായ പുത്തൻവീട്ടിൽ ചന്ദ്രികയുടെ മാലയാണ് കഴുത്തിൽ നിന്ന് കവരാൻ ശ്രമിച്ചത്. കേസിൽ തണ്ണീർമുക്കം കണ്ണങ്കര സ്വദേശിയായ അഖിൽ നിവാസിൽ അരുൺ ബാബു(26)ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച വൈകിട്ട് 4.30ന് മുട്ടത്തിപറമ്പ് ഭാവന ഗാർഡൻസിന് സമീപം റോഡിലാണ് സംഭവം. അയ്യപ്പഞ്ചേരിയിൽ വീട്ടുജോലിക്ക് നിൽക്കുന്ന ചന്ദ്രിക വൈകിട്ട സ്വന്തം വീട്ടിലേക്ക് മടങ്ങും വഴി പിന്നാലെ സ്കൂട്ടറിലെത്തിയ അരുൺ മാല പിടിച്ച് പറിക്കുവാൻ ശ്രമിച്ചു. ഇതിനിടെ ചന്ദ്രിക എതിർത്തതോടെ ഇയാൾ ഉടൻ സ്കൂട്ടറിൽ കടന്ന് കളഞ്ഞു. ചന്ദ്രികയുടെ പരാതിയിൽ മുഹമ്മ പൊലീസ് കേസേടുത്തു.
സ്ഥലത്തെ സി.സി ടി.വി ക്യാമറകൾ പരിശോധിച്ചും പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ തിരക്കിയും പ്രതിയെ തിരിച്ചറിഞ്ഞ് അരുൺ ബാബുവിനെ ശനിയാഴ്ച തന്നെ അറസ്റ്റ് ചെയ്തു. സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മുമ്പും ഇത്തരത്തിൽ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടൊയെന്ന് അന്വേഷിച്ച് വരുന്നതായി പൊലീസ് അറിയിച്ചു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മുഹമ്മ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദ്, എസ്.ഐ റിയാസ്, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ സി.പി. ഗിരിഷ്, സതീഷ്, അരുൺ, പ്രവീഷ്, അബിൻ കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.