മാന്നാർ കുട്ടമ്പേരൂർ ഫാമിലി വെൽഫെയർ സബ് സെന്ററിന്റെ പുതിയ കെട്ടിടം
മാന്നാർ: അര നൂറ്റാണ്ടിലേറെയുള്ള കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലായ മാന്നാർ കുട്ടമ്പേരൂർ കുന്നത്തൂർ ഫാമിലി വെൽഫെയർ സബ് സെന്ററിന് ശാപമോക്ഷം.
പുതിയതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് നാലിന് മന്ത്രി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ് അധ്യക്ഷതവഹിക്കും.
മന്ത്രി സജി ചെറിയാൻ അനുവദിച്ച 42 ലക്ഷം വിനിയോഗിച്ചാണ് ആസ്ഥാനം യാഥാർഥ്യമാക്കിയത്. 1973ൽ അന്നത്തെ ജില്ല കലക്ടർ സുരേന്ദ്രനാണ് ഉദ്ഘാടനം നിർവഹിച്ചത്. പഞ്ചായത്ത് വക സ്ഥലത്ത് പൊതുമരാമത്ത് ബിൽഡിങ് വിഭാഗമായിരുന്നു അന്ന് കെട്ടിടം നിർമിച്ചത്.
യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ കെട്ടിടം ജീർണാവസ്ഥയിലായി. പണി പർത്തീകരിച്ച സബ് സെന്റർ കെട്ടിടത്തിന്റെ ചുറ്റുമതിലിനായി 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി നിവേദനമായി മന്ത്രിക്ക് നൽകിയിട്ടുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് മെംബർ കൂടിയായ അജിത്ത് പഴവൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.