Posted On
date_range Updated On
date_range അരൂക്കുറ്റി-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ് സർവിസ് തുടങ്ങി
അരൂക്കുറ്റി: സർവിസ് നിലച്ചിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് സർവിസ് പുനരാരംഭിച്ചു. ചേർത്തല ഡിപ്പോയിൽനിന്ന് 43 വർഷങ്ങൾക്കു മുമ്പ് നിലച്ച അരൂക്കുറ്റി-തിരുവനന്തപുരം സർവിസാണ് പുനരാരംഭിച്ചത്. അരൂർ എം.എൽ.എ ദലീമയുടെ ആവശ്യം പരിഗണിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് സർവിസ് ആരംഭിക്കാൻ ഉത്തരവിട്ടത്. സർവിസ് ഉദ്ഘാടനം ദലീമ എം.എൽ.എ നിർവഹിച്ചു. ജനപ്രതിനിധികളും പങ്കെടുത്തു. രാവിലെ ഏഴിന് അരൂക്കുറ്റിയിൽനിന്ന് സർവിസ് ആരംഭിച്ച് പൂച്ചാക്കൽ, ചേർത്തല, ആലപ്പുഴ വഴി ഉച്ചക്ക് ഒന്നിന് തിരുവനന്തപുരത്ത് എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.