ആലപ്പുഴ: അമ്പലപ്പുഴ കച്ചേരിമുക്കിൽ പുതുതായി സ്ഥാപിക്കുന്ന പൈപ്പ് ലൈനുകൾ കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തികളുടെ ഭാഗമായി തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ആലപ്പുഴ നഗരസഭയിലും ഒമ്പത് പഞ്ചായത്തുകളിലും ശുദ്ധജലവിതരണം പൂർണമായും മുടങ്ങും. റമദാൻ വ്രതമായതിനാലും വിദ്യാർഥികൾക്ക് പരീക്ഷാക്കാലമായതിനാലും കഴിയുന്ന രീതിയിൽ ശുദ്ധജലം ശേഖരിച്ചിട്ടുണ്ട്. ശുദ്ധജലവിതരണത്തിലെ വിതരണം ലക്ഷക്കണക്കിന് ആളുകളെ ബാധിക്കും.
36 മണിക്കൂർ നീളുന്ന അറ്റകുറ്റപ്പണിയിൽ കരുമാടി പ്ലാനിൽനിന്നുള്ള ജലവിതരണം പൂർണമായി നിർത്തും. ഇത് ആലപ്പുഴ നഗരസഭ, മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം സൗത്ത്, അമ്പലപ്പുഴ സൗത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോർത്ത്, പുറക്കാട്, തകഴി പഞ്ചായത്തുകളെ സാരമായി ബാധിക്കും. ശുദ്ധജലം വിതരണം ചെയ്യുന്നതിനായി ജി.പി.എസ് ഘടിപ്പിച്ച ടാങ്കർ ലോറികൾക്കായുള്ള ഓട്ടത്തിലാണ് തദ്ദേശസ്ഥാപനങ്ങൾ. നിലവിൽ വാഹനങ്ങൾ കിട്ടാത്ത സ്ഥിതിയുണ്ട്. ആലപ്പുഴ നഗരസഭയിൽ സ്വന്തമായി ഒരു ടാങ്കറാണുള്ളത്. ഇവർ ജില്ല പൊലീസിന്റെ ടാങ്കർ ഉൾപ്പെടെ സംഘടിപ്പിച്ചാണ് ശുദ്ധ ജലവിതരണത്തിന് തയാറായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.