മയക്കുവെടി വെച്ച കാ​ട്ടു​പോ​ത്ത് 

നാ​ടി​നെ ഭീ​തി​യി​ലാ​ഴ്ത്തി​യ കാ​ട്ടു​പോ​ത്തി​നെ ഒ​ടു​വി​ൽ വീ​ഴ്ത്തി

ചെ​ങ്ങ​ന്നാ​ൾ: നാ​ടി​നെ ഭീ​തി​യി​ലാ​ഴ്ത്തി​യ കാ​ട്ടു​പോ​ത്തി​നെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ കീ​ഴ​ട​ക്കി. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വ​ന​പാ​ല​ക​രും പൊ​ലീ​സു​കാ​രും ചെ​ന്നി​ത്ത​ല ഒ​രി​പ്രം ഭാ​ഗ​ത്ത് വെ​ച്ച് മ​യ​ക്ക് വെ​ടി വെ​ച്ച് കീ​ഴ്പെ​ടു​ത്തി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മാ​വേ​ലി​ക്ക​ര​യി​ലെ നൂ​റ​നാ​ട് അ​ട​ക്ക​മു​ള്ള വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട കാ​ട്ടു​പോ​ത്ത് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ചെ​ന്നി​ത്ത​ല​യി​ലെ​ത്തി​യ​ത്.

ഒ​രി​പ്രം പു​ത്തു​വി​ള ജ​വ​ഹ​ർ ന​വോ​ദ​യ സ്കൂ​ളി​ന് കി​ഴ​ക്ക് മാ​റി ര​തീ​ഷ് ഭ​വ​ന​ത്തി​ൽ ഗോ​പി​യു​ടെ​യും കാ​വി​ത്ത​റ​യി​ൽ അ​ജി​കു​മാ​റി​ന്റെ​യും വീ​ട്ടു​മു​റ്റ​ത്ത് കാ​ണ​പ്പെ​ട്ട​തോ​ടെ വി​വ​രം മാ​ന്നാ​ർ പൊ​ലീ​സി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്ന്, റാ​ന്നി​യി​ൽ​നി​ന്ന് വ​നം​വ​കു​പ്പും മാ​വേ​ലി​ക്ക​ര​യി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്തെ​ത്തി. ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പു​ക​ളി​ലും ക​ണ്ട​ത്തി​ലും ക​റ​ങ്ങി ന​ട​ന്ന കാ​ട്ടു​പോ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം നാ​ട്ടി​ൽ ഭീ​തി പ​ര​ത്തി​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി​നു​രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്റ് അ​ജി​ത ദേ​വ​രാ​ജ​ൻ, പ​ഞ്ചാ​യ​ത്തം​ഗം മെം​ബ​ർ ബി​നു സി. ​വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രും ചേ​ർ​ന്നു​റാ​ന്നി ആ​ർ.​എ​ഫ്.​ഒ ബി.​ആ​ർ. ജ​യ​ൻ, ചെ​ങ്ങ​ന്നൂ​ർ സോ​ഷ്യ​ൽ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘ​മാ​ണ് കാ​ട്ടു​പോ​ത്തി​നെ പി​ടി​കൂ​ടാ​നി​റ​ങ്ങി​യ​ത്.

തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ കോ​ട്ടൂ​ർ ഫോ​റ​സ്റ്റ് ഡോ​ക്ട​ർ അ​രു​ൺ കു​മാ​ർ, കോ​ന്നി ഫോ​റ​സ്റ്റ് ഡോ​ക്ട​ർ ജെ​യ്‌​സ്മോ​ൻ, മൂ​ന്നാ​ർ ഡോ​ക്ട​ർ സി​ദ്ധാ​ർ​ഥ് ശ​ങ്ക​ർ, കു​മ​ളി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡോ. ​അ​നു​രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​മ​യ​ക്ക് വെ​ടി​വെ​ച്ച് കാ​ട്ടു​പോ​ത്തി​നെ വീ​ഴ്ത്തി. കാ​ട്ടു​പോ​ത്തി​നെ ജെ.​സി.​ബി​യു​ടെ സ​ഹാ​യ​ത്താ​ൽ ലോ​റി​യി​ൽ കൊ​ണ്ടു​പോ​യി റാ​ന്നി ഫോ​റ​സ്റ്റ് ഏ​രി​യ​യി​ലെ ഉ​ൾ​വ​ന​ത്തി​ൽ വി​ടു​ക​യാ​യി​രു​ന്നു. ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഡോ​ക്ട​ർ​മാ​ർ​ക്കും പ​ഞ്ചാ​യ​ത്തും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ദ​ര​വ് ന​ൽ​കി. എം.​എ​സ്. അ​രു​ൺ കു​മാ​ർ എം.​എ​ൽ.​എ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പൊ​ന്നാ​ട ന​ൽ​കി അ​നു​മോ​ദി​ച്ചു.

Tags:    
News Summary - The wild buffalo that terrorized the country has finally been defeated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.