മ​ഹാ​ദേ​വ​ന്‍

ക​ലാ​കാ​ര​ കു​ടും​ബ​ത്തി​ന് പൊ​ന്‍തൂ​വ​ലാ​യി മ​ഹാ​ദേ​വ​ന്‍

അ​മ്പ​ല​പ്പു​ഴ: ക​ല പാ​ര​മ്പ​ര്യ​മാ​യി പ​ക​ര്‍ന്നു​ന​ല്‍കി​യ ക​ലാ​കാ​ര​ കു​ടും​ബ​ത്തി​ലേ​ക്ക് മ​റ്റൊ​രു പൊ​ന്‍തൂ​വ​ലാ​യി ന​ട​ൻ ക​ലാ​ഭ​വ​ൻ മ​ണി ആ​ദ​ര​വ്. ച​ല​ച്ചി​ത്ര ടി. ​വി​താ​ര​വും ഹാ​സ്യം ജീ​വി​ത​മാ​ക്കി​യ മ​ധു പു​ന്ന​പ്ര​യു​ടെ മൂ​ത്ത മ​ക​ന്‍ മ​ഹാ​ദേ​വ​നാ​ണ് ക​ലാ​ഭ​വ​ൻ മ​ണി ഫൗ​ണ്ടേ​ഷ​ന്റെ 2026 ലെ ​ക​ലാ​ഭ​വ​ൻ മ​ണി പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

ക​ലാ​രം​ഗ​ത്ത് സ​ദ​സ്സി​നെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച് ക​ലാ​രം​ഗം കൈ​പ്പി​ടി​യി​ലാ​ക്കി​യ മ​ധു പു​ന്ന​പ്ര സ​ഹോ​ദ​ര​ന്‍ മ​നോ​ജ് എ​ന്നി​വ​രു​ടെ പി​താ​വ് എ​ൻ.​വി.​കെ അ​റ​വു​കാ​ടാ​ണ് ഇ​വ​രു​ടെ മാ​ര്‍ഗ​ദ​ര്‍ശി. ക​ലാ​കു​ടും​ബ​ത്തി​ലെ ഇ​ള​മു​റ​ക്കാ​ര​ൻ ഗാ​യ​ക​നാ​യും ന​ട​നാ​യും മി​മി​ക്രി താ​ര​മാ​യും തു​ട​ങ്ങി ക​ലാ​രം​ഗ​ത്ത് വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി മ​ഹാ​ദേ​വ​നെ തേ​ടി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ള്‍ എ​ത്തി​യി​ട്ടു​ണ്ട്. ചെ​റി​യ പ്രാ​യം മു​ത​ൽ പി​താ​വി​നോ​ടൊ​പ്പം ക​ലാ​രം​ഗ​ത്ത് സ​ജീ​വ​മാ​യ മ​ഹാ​ദേ​വ​ൻ, വി​വി​ധ ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും നാ​ട​ക​ങ്ങ​ളി​ലും ഒ​പ്പം നാ​ട​ൻ​പാ​ട്ട് രം​ഗ​ത്തും ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു.

നാ​ട​ൻ​പാ​ട്ട് മേ​ഖ​ല​യി​ൽ പ്രാ​വീ​ണ്യ​മു​ള്ള മ​ഹാ​ദേ​വ​ൻ ഇ​തി​നോ​ട​കം നൂ​റു​ക​ണ​ക്കി​ന് വേ​ദി​ക​ളി​ൽ സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ലൂ​ടെ കാ​ണി​ക​ളെ ആ​ക​ർ​ഷി​ച്ചു ക​ഴി​ഞ്ഞു. വി​വി​ധ സ്കൂ​ളു​ക​ളി​ലും മ​ഹാ​ദേ​വ​ൻ നാ​ട​ൻ​പാ​ട്ട് പ​രി​ശീ​ല​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. നാ​ട​ൻ​പാ​ട്ട് രം​ഗ​ത്ത് യു​വ ക​ലാ​കാ​ര​ന്മാ​ർ​ക്ക് ന​ൽ​കു​ന്ന ആ​ദ​ര​വാ​ണ് മ​ഹാ​ദേ​വ​ന് ല​ഭി​ച്ച​ത്. ദു​ബൈ​യി​ൽ ന​ട​ന്ന ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ൽ മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും മ​ഹാ​ദേ​വ​നെ​യാ​ണ്. ഒ​രു​പ​ക്ഷേ ഈ ​പ്രാ​യ​ത്തി​ൽ ഒ​രു​ന​ട​ൻ എ​ന്ന നി​ല​യി​ൽ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​ക്ക് കി​ട്ടു​ന്ന ഏ​റ്റ​വും വ​ലി​യ പു​ര​സ്കാ​രം.

അ​ടു​ത്ത​കാ​ല​ത്ത് പു​റ​ത്തി​റ​ങ്ങി​യ ശു​ക്ര​ൻ വെ​ടി​ക്കെ​ട്ട് തു​ട​ങ്ങി​യ വി​വി​ധ ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും പു​റ​ത്തി​റ​ങ്ങാ​ൻ ഇ​രി​ക്കു​ന്ന കു​ട്ടി​ക്കാ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ചി​ത്ര​ങ്ങ​ളി​ലും മ​ഹാ​ദേ​വ​ന്റെ സാ​ന്നി​ധ്യ​മു​ണ്ട്. പി​താ​വ് മ​ധു പു​ന്ന​പ്ര ന​ട​ത്തു​ന്ന സ്റ്റേ​ജ് ഇ​ന്ത്യ​യി​ലെ മു​ഖ്യ ഗാ​യ​ക​നും അ​വ​താ​ര​ക​നും കൂ​ടി​യാ​ണ് മ​ഹാ​ദേ​വ​ൻ. മ​ധു​വി​ന്റെ അ​നു​ജ​ൻ മ​നോ​ജ് ന​ട​ത്തു​ന്ന ക​ണ്ണ​കി ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക ക​ലാ​സ​മി​തി​ക​ളി​ലും അ​തി​ഥി താ​ര​മാ​യി മ​ഹാ​ദേ​വ​ൻ പാ​ടു​ന്നു​ണ്ട്. അ​നു​ജ​ൻ മ​ഹേ​ശ്വ​റും നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​നും ന​ട​നു​മാ​ണ്. പ്രി​യ​പ്രേ​ക്ഷ​ക​രു​ടെ നി​റ​ഞ്ഞ പ്രോ​ത്സാ​ഹ​ന​മാ​ണ് ഈ ​ക​ലാ​കു​ടും​ബ​ത്തി​ന്റെ എ​ല്ലാ ഉ​യ​ർ​ച്ച​ക​ൾ​ക്കും പി​ന്നി​ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഈ ​ക​ലാ​കു​ടും​ബം.

Tags:    
News Summary - Mahadevan becomes a golden feather for the artistic family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.