പിടിയിലായ സഹോദരങ്ങള്‍
ചേര്‍ത്തല: തണ്ണീര്‍മുക്കം മണവേലിയില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ പിടിയിലായിരുന്ന സഹോദരങ്ങള്‍ റിമാന്‍ഡില്‍. നഗരസഭ 17ാം വാര്‍ഡ് ഇരയിന്നംവീട്ടില് അഖില്‍ അജികുമാര്‍(32), സഹോദരന് അമല്‍ അജികുമാര്‍ (26) എന്നിവരെയാണ് സംഭവത്തില്‍ ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
സംഭവത്തില്‍ ഇവരുടെ അച്ഛന് അജികുമാറിനെതിരെയും സഹായിയായ ഗോപകുമാറി (26)നെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ഗോപകുമാര്‍ കസ്റ്റഡിയിലായതായാണ് വിവരം. വീടു നിര്‍മാണത്തിനായി ടോറസില്‍ നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മണവേലി കുന്നത്തറ മനുപ്രസാദിനായാണ് (37) വ്യാഴാഴ്ച രാത്രി 10.30ന് കുത്തേറ്റത്.
ഇടതുനെഞ്ചില്‍ വാരിയെല്ലിനാണ് കുത്തേറ്റത്. മനുപ്രസാദ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വീടുനിര്‍മാണ സ്ഥലത്തേക്ക് ടോറസില്‍ നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്നതിനെ പ്രദേശവാസികള്‍ എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രദേശവാസിയായ യുവാവിന് നേരേ ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.