ഓ​ഹ​രി വി​പ​ണി നി​ക്ഷേ​പം; വ​യോ​ധി​ക​ന്‍റെ 19.62 ല​ക്ഷം ക​വ​ർ​ന്നു

ആ​ല​പ്പു​ഴ: ഓ​ഹ​രി വി​പ​ണി​യി​ൽ വ​ൻ​ലാ​ഭം വാ​ഗ്ദാ​നം ന​ൽ​കി വ​യോ​ധി​ക​നി​ൽ​നി​ന്ന്​ 19.62 ല​ക്ഷം ക​വ​ർ​ന്നു. മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി​യാ​യ 85കാ​ര​നാ​ണ്​ ത​ട്ടി​പ്പി​നി​ര​യാ​യ​ത്.

ഡി​സം​ബ​ർ 15ന്‌ ​ഷെ​യ​ർ ട്രേ​ഡി​ങു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ യൂ​ടു​ബി​ൽ ക​ണ്ട വി​ഡി​യോ​യി​ൽ നി​ന്നാ​ണ്‌ ത​ട്ടി​പ്പി​ന്റെ തു​ട​ക്കം. വി​ഡി​യോ​യി​ലെ ലി​ങ്കി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​തോ​ടെ ത​ട്ടി​പ്പു​കാ​ർ ഫോ​ണി​ലും മെ​യി​ലി​ലും ബ​ന്ധ​പ്പെ​ട്ടു. ബി.​എ​ക്‌​സ്‌.​ബി മാ​ർ​ക്ക​റ്റ്‌ എ​ന്ന ഷെ​യ​ർ ട്രേ​ഡി​ങ്‌ ഗ്രൂ​പി​ന്റെ പ്ര​തി​നി​ധി​യെ​ന്ന്‌ പ​രി​ച​യ​പ്പെ​ടു​ത്തി​യ വ്യ​ക്തി അ​യ​ച്ചു​ന​ൽ​കി​യ ലി​ങ്കി​ൽ​നി​ന്ന്‌ വ്യാ​ജ ട്രേ​ഡി​ങ്‌ ആ​പ്പ്‌ ഇ​ൻ​സ്റ്റ​ൾ ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്‌ ഡി​സം​ബ​ർ 16 മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ട്‌ വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 17 ത​വ​ണ​യാ​യി 19,62,768 രൂ​പ നി​ക്ഷേ​പി​ച്ചു.

വ്യാ​ജ ട്രേ​ഡി​ങ്‌ ആ​പ്പി​ൽ നി​ക്ഷേ​പ​വും ലാ​ഭ​വും കൃ​ത്രി​മ​മാ​യി കാ​ണി​ച്ചാ​ണ്‌ ത​ട്ടി​പ്പു​കാ​ർ വ​യോ​ധി​ക​ന്റെ വി​ശ്വാ​സം നേ​ടി​യ​ത്‌. പി​ന്നീ​ട്‌ നി​ക്ഷേ​പം പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സാ​ധി​ക്കാ​തെ വ​ന്നു. ത​ട്ടി​പ്പു​കാ​രെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തോ​ടെ​യാ​ണ്‌ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്‌. വ​യോ​ധി​ക​ന്റെ പ​ണം എ​ത്തി​യ ബാ​ങ്ക്‌ അ​ക്ക‍ൗ​ണ്ട്‌ വി​വ​ര​ങ്ങ​ൾ നാ​ഷ​ന​ൽ സൈ​ബ​ർ ക്രൈം ​റി​പ്പോ​ർ​ട്ടി​ങ്‌ പോ​ർ​ട്ട​ലി​ന്‌ കൈ​മാ​റി. വ​യോ​ധി​ക​ന്റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത ആ​ല​പ്പു​ഴ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Stock market investment; Elderly man's 19.62 lakhs covered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.