ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ്

എ​ൻ.​പി. സ്നേ​ഹ​ജ​ൻ അ​വ​ത​രി​പ്പി​ക്കു​ന്നു

"ന​വം ആ​രോ​ഗ്യ ആ​ര്യാ​ട്' പ​ദ്ധ​തി​യു​മാ​യി ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌

മ​ണ്ണ​ഞ്ചേ​രി: ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ക്കാ​ലം 'ന​വം ആ​രോ​ഗ്യ ആ​ര്യാ​ട്' എ​ന്ന പ​ദ്ധ​തി ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ ന​ട​പ്പാ​ക്കും. ബ​ജ​റ്റി​ൽ ഇ​തി​നാ​യി 54 ല​ക്ഷം വ​ക​യി​രു​ത്തി. കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലും ക​ല-​കാ​യി​ക മേ​ഖ​ല​ക​ളി​ലും ശു​ചി​ത്വ അ​വ​ബോ​ധം കു​ട്ടി​ക​ളി​ലൂ​ടെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ, ആ​ർ​ട്ട് ലാ​ബ് എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്കാ​യി 35 ല​ക്ഷ​വും വ​ക​യി​രു​ത്തി.

നോ​ള​ജ് എ​ക്കോ​ണ​മി മി​ഷ​ൻ വ​ഴി ചെ​റു​പ്പ​ക്കാ​ർ​ക്ക് 100 സ്റ്റാ​ർ​ട്ട് അ​പ് പ​ദ്ധ​തി​ക​ളി​ലൂ​ടെ തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​നും ഹൈ​ടെ​ക് കൃ​ഷി രീ​തി​യി​ലൂ​ടെ ചെ​റു​പ്പ​ക്കാ​ർ​ക്ക് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ​ഞ്ചാ​യ​ത്തി​ൽ ഒ​രു വി​ള, ര​ണ്ടാം കൃ​ഷി, ധാ​ന്യ കൃ​ഷി ല​ക്ഷ്യം വ​ച്ചു​ള്ള പ​ദ്ധ​തി​ക്കും തു​ക വ​ക​യി​രു​ത്തി. ക്ഷീ​ര മേ​ഖ​ല​യി​ൽ പാ​ലി​നും കാ​ലി​തീ​റ്റ​ക്കും സ​ബ്സി​ഡി​യോ​ടൊ​പ്പം ചാ​ണ​ക ഡ്ര​യ​ർ യൂ​നി​റ്റും തൊ​ഴി​ലാ​ളി​ക​ളു​ടെ ലേ​ബ​ർ ബാ​ങ്ക് സ​ജ്ജ​മാ​ക്കു​ന്ന​തി​നും ഒ​രു കോ​ടി 20 ല​ക്ഷ​വും വ​ക​യി​രു​ത്തി.

വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ പ​രി​ധി​യി​ലെ 84 വാ​ർ​ഡു​ക​ളി​ലും വ​യോ​ജ​ന സൗ​ഹൃ​ദ​കൂ​ട്ട​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ച്ച് എ​ല്ലാ മാ​സ​വും ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തും.

മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​ന​മു​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക്ക് രൂ​പം കൊ​ടു​ക്കു​ക​യും അ​തി​നാ​യി 30 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തു​ക​യും ചെ​യ്‌​തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ഒ​രു​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ 14 ഡി​വി​ഷ​നു​ക​ളി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി 75 ല​ക്ഷം രൂ​പ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള ഘ​ട​ക സ്ഥാ​പ​ന​ങ്ങ​ൾ ഐ.​എ​സ്.​ഒ നി​ല​യി​ലാ​ക്കു​ന്ന​തി​ന് 30 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി. 18, 41,32,983 രൂ​പ വ​ര​വും 18,31,67,874 രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് എ​ൻ.​പി. സ്നേ​ഹ​ജ​ൻ അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് പി.​ഡി. ശ്രീ​ദേ​വി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

Tags:    
News Summary - Aryad Block Panchayat with the "New Health Aryad" scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.