താൽക്കാലിക ടവർ നിർമാണത്തിന് ഇല്ലത്ത് വെളിയിൽ
നിർമാണ പ്രവർത്തനം നടത്തുന്നു, അരൂർ എസ്.എൻ നഗറിന് അരികിലുള്ള ടവർ ലൈൻ
അരൂര്‍: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം വൈകും. ദേശീയപാതക്ക് കുറുകെ രണ്ടിടങ്ങളിലായി കടന്നുപോകുന്ന കെ.എസ്.ഇ.ബി 110 കെ.വി ലൈന്‍ ഉയര്‍ത്തുന്ന ജോലികള്‍ വൈകുന്നതാണ് കാരണം. കളമശേരിയില്‍നിന്ന് പുന്നപ്രയില്നിന്നുള്ള രണ്ട് ലൈനുകളാണിത് അരൂര്‍ ബൈപാസ് ജങ്ഷനിലും ഒന്ന് അരൂര്‍ എസ്.എന്‍. നഗറിന് സമീപവുമാണ് പാതക്ക് കുറുകെ കടന്നുപോകുന്നത്.
ഇതില്‍ അരൂർ ബൈപാസ് ജങ്ഷനിലെ ജോലികള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തീകരിച്ചശേഷം ഇവിടെ താത്ക്കാലികമായി തയാറാക്കിയ എമര്‍ജന്‍സി റീസ്റ്റൊറേഷന്‍ സിസ്റ്റം (ഇ.ആര്.എസ്) അഴിച്ച് എസ്.എന്‍ നഗറില്‍ സ്ഥാപിക്കേണ്ടതുണ്ട്.
വൈദ്യുതി വിതരണം തടസപ്പെടാതെ പ്രസരണ ലൈന്‍ ഉയര്‍ത്തുന്നതിനുള്ള സംവിധാനമാണിത്. നിലവില്‍ എസ്.എന്‍. നഗറിന് സമീപം ലൈന്‍ ഉയര്‍ത്തുന്നതിനായി നാല് ടവറുകള്‍ സ്ഥിരമായി നിര്‍മിക്കുന്നുണ്ട്. ഇതിനൊപ്പം ഇ.ആര്.എസ് എന്ന താത്ക്കാലിക സംവിധാനം ഒരുക്കുന്നതിനായി മറ്റ് 16 ടവറുകള്‍ കൂടി നിര്‍മിക്കുന്നുണ്ട്.
താരതമ്യേന വലിപ്പം കുറഞ്ഞ ഈ ടവറുകളിലൂടെ കടന്നുപോകുന്ന ഇ.ആര്.എസ് സംവിധാനമാകും ലോഡ്ഷെഡിങ് അടക്കം ഒഴിവാക്കിയുള്ള നിര്‍മാണ ജോലികള്‍ക്ക് വഴിയൊരുക്കുക. ഈ ടവറുകള്‍ ജോലികള്‍ പൂര്‍ത്തീകരിക്കുന്ന മുറക്ക് അഴിച്ച് മാറ്റും.
മൂന്ന് വര്‍ഷക്കാലയളവില്‍ കരാറെടുത്ത് നിര്‍മാണം തുടങ്ങിയ ഉയരപ്പാതയുടെ കാലാവധി ഫെബ്രുവരിയില്‍ അവസാനിക്കും. അപ്പോഴും 12.75 കിലോമീറ്റര്‍ ദൂരം വരുന്ന പാതയിലെ 25, 26, 27 തൂണുകള്‍ക്ക് മുകളില്‍ വിക്യാപ്പോ, ഗര്ഡറോ ഒന്നും സ്ഥാപിച്ചിട്ടില്ല. ഇതിന് കാരണം മുകളിലൂടെ കടന്നുപോകുന്ന വൈദ്യുത പ്രസരണ ലൈനാണ്. ഇത് ഉയര്‍ത്തിയശേഷം ഈ ജോലികള്‍ ചെയ്യുന്നതിന് ഇനിയും കാലതാമസം നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.