പഞ്ചായത്തുതലത്തിൽ നടന്ന ശുചിത്വ പഠനോത്സവത്തിൽ
മികച്ച വിദ്യാലയമായി തെരഞ്ഞെടുത്ത തഴക്കര ആത്മാനന്ദവിലാസം സംസ്കൃത സ്കൂൾ വിദ്യാർഥികൾ മെമന്റോ ഏറ്റുവാങ്ങുന്നു
മാവേലിക്കര: തഴക്കര ആത്മാനന്ദവിലാസം സംസ്കൃത സ്കൂൾ പഞ്ചായത്ത് തലത്തിൽ നടന്ന ശുചിത്വ പഠനോത്സവത്തിൽ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തു.
തഴക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാർഥികൾക്കായുള്ള ക്വിസ് മത്സരത്തിലാണ് സ്കൂൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. എസ്. അമൃത, എസ്. ആദിത്യൻ, അമൃത് അനിൽ എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല രവീന്ദ്രനുണ്ണിത്താൻ വിജയികൾക്ക് സർട്ടിഫിക്കറ്റും മെമന്റോയും സമ്മാനിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ അനീഷ, ഉഷ ടീച്ചർ, പഞ്ചായത്ത് സെക്രട്ടറി ജയലത, പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് ലൈബ്രറി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.