ആലപ്പുഴ: ജില്ലയിലെ നഗരസഭകളിൽ സ്ത്രീസൗഹൃദ പൊതു ശുചിമുറികളിൽ ഉപയോഗയോഗ്യമായത് 15 എണ്ണം മാത്രം. ജനങ്ങൾ സമയം ചെലവിടേണ്ട പല കേന്ദ്രങ്ങളിലും സൗകര്യമില്ല. ആലപ്പുഴ നഗരസഭക്ക് കീഴിൽ വഴിച്ചേരി ബസ്സ്റ്റാൻഡിലും ഇ.എം.എസ് സ്റ്റേഡിയത്തിലും മാത്രമാണ് സ്ത്രീ സൗഹൃദ ശുചിമുറികളുള്ളത്. ബീച്ച് പരിസരത്തെ കെ.ടി.ഡി.സി ശുചിമുറികൾ ഉപയോഗക്ഷമമല്ല. മാവേലിക്കര നഗരസഭയിൽ മിനി സിവിൽ സ്റ്റേഷൻ, ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളജ്, പൊതുമരാമത്ത് റെസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് ശുചിമുറികളുള്ളത്. പലയിടത്തെയും ശുചിമുറികൾ മിക്കപ്പോഴും അടഞ്ഞുകിടക്കുന്നു. ജില്ല ആശുപത്രി വളപ്പിലെ സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രം ഉപയോഗിക്കുന്നില്ല. കായംകുളം നഗരസഭയിൽ അഞ്ച് സ്ത്രീ സൗഹൃദ കേന്ദ്രങ്ങൾ സജ്ജമാണ്. നഗരസഭ കാര്യാലയം, പൊലീസ് സ്റ്റേഷൻ, പോളിടെക്നിക്, ബി.ആർ.സി, കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂൾ എന്നിവിടങ്ങളിലാണിവ. നഗരസഭ കാര്യാലയത്തിലെ ശുചിമുറി സൗകര്യം വിപുലീകരിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചിരുന്നു. നാപ്കിൻ വെൻഡിങ് മെഷീൻ ഉൾപ്പെടെ സജ്ജമാക്കും. 10 ലക്ഷം രൂപ ചെലവിൽ രണ്ട് പൊതുശുചിമുറികൾ കൂടിയും കായംകുളം നഗരസഭക്ക് കീഴിൽ നിർമിക്കും. ചെങ്ങന്നൂർ മിനി സിവിൽ സ്റ്റേഷനിലെ രണ്ട് വനിത ശുചിമുറികളിൽ ഒരെണ്ണം പ്രവർത്തിക്കുന്നില്ല. ബസ് സ്റ്റാൻഡ് വളപ്പിലെ ഷീ ലോഡ്ജിൽ നാല് ശുചിമുറികളുണ്ട്. ചേർത്തലയിൽ സ്ത്രീ സൗഹൃദ ശുചിമുറി പ്രത്യേകമായി ഇല്ല. നഗരസഭ ഓഫിസ്, ആശുപത്രി തുടങ്ങിയവയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ട്. ഹരിപ്പാട് സ്ത്രീസൗഹൃദ ശുചിമുറികളില്ല. പുതുതായി പണിയുന്ന നഗരസഭ കെട്ടിടത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും പ്രവർത്തനക്ഷമമായിട്ടില്ല. വി.ആർ. രാജമോഹന് ജമാഅത്തെ ഇസ്ലാമി ജില്ല സമിതി ആദരം ആലപ്പുഴ: 'മാധ്യമ'ത്തിൽനിന്ന് വിരമിച്ച ആലപ്പുഴ ബ്യൂറോ ചീഫ് വി.ആർ. രാജമോഹനെ ജമാഅത്തെ ഇസ്ലാമി ജില്ല സമിതി ആദരിച്ചു. ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി ഉപഹാരം നൽകി. കളർകോട് ഹരികുമാർ, അഷ്റഫ് വട്ടപ്പാറ, ജില്ല ജനറൽ സെക്രട്ടറി നവാസ് ജമാൽ, ഡോ. ഒ. ബഷീർ, എം. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. രാജമോഹൻ മറുപടിപ്രസംഗം നടത്തി. ചിത്രം: APLRAJMOHAN വി.ആർ. രാജമോഹനെ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.