കാ​ഥി​ക​ൾ പാ​വു​മ്പ കെ.​പി

തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി കാ​ഥി​ക​ൻ പാ​വു​മ്പ കെ.​പി

മാവേലിക്കര: അ​ന്യം നി​ന്നു പോ​യ ക​ഥാ​പ്ര​സം​ഗ ക​ല​യെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് ഒ​രു കാ​ല​ത്ത് ഉ​ത്സ​വ​വേ​ദി​ക​ളി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്ന പാ​വു​മ്പ കെ.​പി എ​ന്ന കേ​ശ​വ​പി​ള്ള ഇ​പ്പോ​ൾ ക​വി​ത​യെ​ഴു​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ്. ബാ​ല​സാ​ഹി​ത്യ കൃ​തി​യാ​യ ‘കു​ന്നി​മ​ണി​ക​ൾ’ ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും. ‘ആ​ദി ക​വി വാ​ല്മീ​കി’ എ​ന്ന ഇ​തി​ഹാ​സ നാ​ട​ക​ത്തി​ന്‍റെ ര​ച​ന​യി​ലു​മാ​ണ്. ക​ഥാ​പ്ര​സം​ഗ​ങ്ങ​ൾ ര​ചി​ച്ച​തും മി​ക്ക പാ​ട്ടു​ക​ൾ​ക്കും ഈ​ണം പ​ക​ർ​ന്ന​തും പാ​വു​മ്പ കെ.​പി ത​ന്നെ​യാ​യി​രു​ന്നു.

വ​ള്ളി​കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ വാ​ളാ​ച്ചാ​ലി​ലാ​ണ് ജ​ന​ന​മെ​ങ്കി​ലും അ​ച്ഛ​ന്‍റെ വീ​ടാ​യ പാ​വു​മ്പ​യി​ലെ ജീ​വി​ത​ത്തി​നി​ട​യി​ലാ​ണ് സാ​ഹി​ത്യ ര​ച​ന തു​ട​ങ്ങി​യ​ത്. അ​ന്നു​മു​ത​ലാ​ണ് പാ​വു​മ്പ കെ.​പി എ​ന്ന പേ​ര് സ്വീ​ക​രി​ച്ച​ത്. 22ാം വ​യ​സ്സി​ലാ​ണ് ആ​ദ്യ ക​ഥാ​പ്ര​സം​ഗം ത​യാ​റാ​ക്കി​യ​ത്. 1967ൽ ​ച​ത്തി​യ​റ ദേ​വി ക്ഷേ​ത്ര​ത്തി​ൽ അ​ര​ങ്ങേ​റ്റം. ‘പ്ര​തി​ജ്ഞ’​യാ​യി​രു​ന്നു ആ​ദ്യ ക​ഥാ​പ്ര​സം​ഗം. ആ​ദ്യ അ​വ​ത​ര​ണ​ത്തി​നു​ശേ​ഷം നാ​ട്ടു​കാ​ർ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ കൊ​ണ്ട് മൂ​ടി​യ​പ്പോ​ൾ ത​ന്‍റെ പാ​ത ഇ​താ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് 25 വ​ർ​ഷം ആ​യി​ര​ക്ക​ണ​ക്കി​ന് വേ​ദി​ക​ളി​ൽ ക​ഥാ​പ്ര​സം​ഗം അ​വ​ത​രി​പ്പി​ച്ചു. ‘പ്ര​തി​ജ്ഞ’, ‘പ്ര​തി​കാ​രം’, ‘പാ​ർ​വ​തി ക​ല്യാ​ണം’ തു​ട​ങ്ങി നി​ര​വ​ധി ക​ഥ​ക​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തി​നി​ടെ നാ​ട​ക​ങ്ങ​ളും എ​ഴു​തി. സം​ഗീ​ത സം​വി​ധാ​നം, ആ​ലാ​പ​നം, നാ​ട​ക അ​ഭി​ന​യം, സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യി​ലും തി​ള​ങ്ങി. ‘ശൃം​ഖ​ല’, ‘മൃ​ത​സ​ഞ്ജീ​വ​നി’, ‘പ​ത്മ​വ്യൂ​ഹം’, ‘സ​ത്യം മ​രി​ക്കി​ല്ല’, ‘വി​ളം​ബ​രം’, ‘ദൃ​ക്സാ​ക്ഷി’, ‘ധി​ക്കാ​രി’ എ​ന്നീ നാ​ട​ക​ങ്ങ​ൾ ര​ചി​ച്ച് നി​ര​വ​ധി വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ചു.

ക​ഥാ​പ്ര​സം​ഗ​ത്തി​ന്‍റെ സു​വ​ർ​ണ​കാ​ല​ത്ത് രാ​ഷ്ട്രീ​യ​വും ഹാ​സ്യ​വും ചി​ല പൊ​ടി​ക്കൈ​ക​ളും ചേ​ർ​ത്ത് പ​റ​ഞ്ഞ് വേ​ദി കൈ​യി​ലെ​ടു​ക്കു​മ്പോ​ൾ ഏ​റെ ആ​വേ​ശ​മാ​യി​രു​ന്നു​വെ​ന്ന് പാ​വു​മ്പ കെ.​പി ഓ​ർ​ക്കു​ന്നു. എ​ഴു​തി​യ പാ​ട്ടു​ക​ൾ കേ​ട്ട്നി​ര​വ​ധി പ്ര​ഫ​ഷ​ണ​ൽ നാ​ട​ക സ​മി​തി​ക​ൾ പാ​ട്ടെ​ഴു​താ​ൻ സ​മീ​പി​ച്ച​താ​യും ചി​ല നാ​ട​ക​ങ്ങ​ൾ​ക്ക് ഗാ​ന​ങ്ങ​ൾ എ​ഴു​തി കൊ​ടു​ത്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ന​ത്തി​നൊ​പ്പം 15 വ​ർ​ഷം ട്രേ​ഡ് യൂ​നി​യ​ൻ രം​ഗ​ത്തും പാ​വു​മ്പ കെ.​പി സ​ജീ​വ​മാ​യി​രു​ന്നു. നൂ​റ​നാ​ട് ല​പ്ര​സി സാ​നി​റ്റോ​റി​യ​ത്തി​ൽ ക​ഥാ​പ്ര​സം​ഗം അ​വ​ത​രി​പ്പി​ച്ച ശേ​ഷം ക​ണ്ണീ​രോ​ടെ അ​ന്തേ​വാ​സി​ക​ൾ അ​ടു​ത്ത് വ​ന്ന് അ​ഭി​ന​ന്ദി​ച്ച​ത് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ഓ​ർ​മ​യാ​ണ്. ക​ഥാ​പ്ര​സം​ഗ​രം​ഗ​ത്ത് നാ​ട്ടു​കാ​ർ ന​ൽ​കി​യ പ്രോ​ത്സാ​ഹ​ന​ത്തി​ന് ഏ​റെ ന​ന്ദി​യു​ണ്ടെ​ന്നും പാ​വു​മ്പ കെ.​പി. പ​റ​ഞ്ഞു. ‘പു​ത്ര​കാ​മേ​ഷ്ടി’, ‘മ​ണ്ണി​ന്‍റെ മ​ക്ക​ൾ’, ‘കാ​ട്ടു കു​യി​ൽ’ എ​ന്നീ നാ​ല് ക​വി​ത സ​മാ​ഹാ​ര​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചു. ഖ​ണ്ഡ​കാ​വ്യ​മാ​യ ‘കാ​ട്ടു കു​യി​ൽ’ ഏ​റെ ശ്ര​ദ്ധ നേ​ടി. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘ​മ​ട​ക്കം നി​ര​വ​ധി സം​ഘ​ട​ന​ക​ൾ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. 58 വ​ർ​ഷ​മാ​യി താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ വേ​ര​പ്ലാ​വി​ൽ പി​ച്ചി നാ​ട് കി​ഴ​ക്ക് എ​ന്ന വീ​ട്ടി​ൽ ഭാ​ര്യ പൊ​ന്ന​മ്മ​ക്കൊ​പ്പം താ​മ​സി​ക്കു​ന്നു. ജ​യ​ശ്രീ, രാ​ജ​ശ്രീ, പ​ത്മ​ശ്രീ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.  

Tags:    
News Summary - Listener Pavumba KP turns everything he touches into gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.