കു​ടി​വെ​ള്ള​പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ആ​ല​പ്പു​ഴ വ​ഴി​ച്ചേ​രി വാ​ട്ട​ർ അ​തോ​റി​റ്റി

ഓ​ഫി​സി​ന്​ മു​ന്നി​ൽ ന​ട​ത്തി​യ കു​ത്തി​യി​രി​പ്പ്​ സ​മ​രം കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി

എം.​ജെ. ജോ​ബ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കു​ടി​വെ​ള്ള​ ക്ഷാ​മം; വാ​ട്ട​ർ അ​തോ​റി​റ്റി ഓ​ഫി​സ്​ ഉ​പ​രോ​ധി​ച്ചു

ആ​ല​പ്പു​ഴ: പു​ന്ന​പ്ര ​തെ​ക്ക്​ പ​ഞ്ചാ​യ​ത്തി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന്​ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ വ​ഴി​ച്ചേ​രി വാ​ട്ട​ർ അ​തോ​റി​റ്റി ഓ​ഫി​സ്​ ഉ​പ​രോ​ധി​ച്ചു.

പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ റാ​ണി ഹ​രി​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ കെ.​എ​ഫ്. തോ​ബി​യാ​സ്, സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മും​താ​സ്​ സെ​മീ​ർ, ഇ​ന്ദു​​ലേ​ഖ, അം​ഗ​ങ്ങ​ളാ​യ ജി. ​ര​തീ​ഷ്, മ​ധു കാ​ട്ടി​ച്ചി​റ, സി. ​ജ​യ, ര​ശ്മി ഷാ​ജി, ജെ​സി സോ​ണി, നെ​സി​റ അ​ൻ​സി​ൽ, വി​ഷ്ണു​പ്ര​സാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഉ​ഷ ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കു​ത്തി​യി​രി​പ്പ്​ സ​മ​രം. ഉ​പ​രോ​ധ​സ​മ​രം കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ജെ. ജോ​ബ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന്​ ​ആ​രം​ഭി​ച്ച ​പ്ര​തി​ഷേ​ധം ഒ​ന്ന​ര​മ​ണി​ക്കൂ​ർ നീ​ണ്ടു. തു​ട​ർ​ന്ന്​ വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ കു​ടി​വെ​ള്ള​വി​ത​ര​ണം സു​ഗ​മാ​ക്കാ​ൻ കാ​ല​പ​ഴ​ക്കം​ചെ​ന്ന മോ​ട്ടോ​ർ മാ​റ്റി പ​മ്പി​ങ്​ കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്ന ഉ​റ​പ്പി​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ഉ​റ​പ്പ്​ ലം​ഘി​ച്ചാ​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്ന്​ ജ​ന​പ്ര​തി​ധി​ക​ൾ പ​റ​ഞ്ഞു.

ര​ണ്ടു​മാ​സ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ​മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ളം കി​ട്ടാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച്​ വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ​ ഫോ​ണി​ലും നേ​രി​ട്ടും പ​ല​ത​വ​ണ വി​വ​ര​മ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഈ ​സാ​ച​ര്യ​ത്തി​ലാ​ണ്​ വാ​ട്ട​ർ അ​തോ​റി​റ്റി ഓ​ഫി​സി​ന്​ മു​ന്നി​ലേ​ക്ക്​ ജ​ന​പ്ര​തി​നി​ധി​ക​ൾ സ​മ​ര​വു​മാ​യെ​ത്തി​യ​ത്. യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ൽ കു​ടി​വെ​ള്ള​പൈ​പ്പു​ക​ൾ വ്യാ​പ​ക​മാ​യി പൊ​ട്ടു​ന്ന​താ​ണ്​ പ്ര​ധാ​നം പ്ര​ശ്നം. പൊ​ട്ടു​ന്ന പൈ​പ്പു​ക​ൾ മാ​റ്റാ​നും വി​ത​ര​ണ​ത്തി​ലെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല. ഇ​തി​നൊ​പ്പം കാ​ല​പ്പ​ഴ​ക്കം ചെ​ന്ന മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള പ​മ്പി​ങ്​ മൂ​ലം ജ​ല​വി​ത​ര​ണ​ത്തി​ന്​ ത​ട​സ്സ​മു​ണ്ടാ​ക്കു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ്, ഏ​ഴ്​ വാ​ർ​ഡു​ക​ളി​ലാ​ണ്​ കു​ടി​​വെ​ള്ള​പ്ര​ശ്​​നം അ​തി​രൂ​ക്ഷം. പ​ഞ്ചാ​യ​ത്തി​ന്റെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലും സ്ഥി​തി സ​മാ​ന​മാ​ണ്. വേ​ന​ൽ​ക്കാ​ല​ത്ത്​ പ​ല പ​ഞ്ചാ​യ​ത്തി​ക​ളി​ലും കു​ടി​വെ​ള്ളം കി​ട്ടാ​ത്ത സ്ഥി​തി​യു​ണ്ട്. കു​ടി​വെ​ള്ള പൈ​പ്പ്​ ലൈ​നു​ക​ൾ പൊ​ട്ടി വെ​ള്ളം​പാ​ഴാ​യി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. 

Tags:    
News Summary - Drinking water shortage; Water Authority office attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.