മാ​ലി​ന്യം നി​റ​ഞ്ഞ എ​ര​മ​ല്ലൂ​ർ കാ​ട്ടി​ശ്ശേ​രി കു​ളം

മാലിന്യക്കുഴിയായി എഴുപുന്ന പഞ്ചായത്തിലെ പൊതുകുളം

അ​രൂ​ർ: എ​ര​മ​ല്ലൂ​രി​ലെ കാ​ട്ടി​ശ്ശേ​രി കു​ളം മാ​ലി​ന്യം ത​ള്ളാ​നു​ള്ള ഇ​ട​മാ​യി മാ​റി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ഏ​റെ​യാ​യി. എ​ഴു​പു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ പൊ​തു​സ്വ​ത്താ​യ കു​ളം ശു​ചി​യാ​ക്കി സം​ര​ക്ഷി​ക്കേ​ണ്ട​വ​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് കു​ള​ത്തി​ന്റെ ദു​ര​വ​സ്ഥ​ക്ക് കാ​ര​ണ​മെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. സ​മീ​പ​ത്തെ ക​ട​ക​ളി​ൽ നി​ന്ന് മാ​ലി​ന്യം ത​ള്ളു​ന്ന​ത് കു​ള​ത്തി​ലേ​ക്കാ​ണ്. പ​ഞ്ചാ​യ​ത്തി​ൽ ജ​ല വി​ത​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന കു​ളം ഇ​പ്പോ​ൾ അ​വ​ഗ​ണ​ന​യി​ലാ​ണ്.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി കു​ളം സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു. പാ​യ​ൽ അ​ടി​ഞ്ഞും കാ​ടു​ക​യ​റി​യും മാ​ലി​ന്യം നി​റ​ഞ്ഞും ആ​ളു​ക​ൾ ഇ​റ​ങ്ങാ​ൻ പോ​ലും മ​ടി​ക്കു​ന്ന പൊ​തു​കു​ള​വും പ​രി​സ​ര​വും ന​വീ​ക​രി​ക്കാ​ൻ 65 ല​ക്ഷം രൂ​പ​യാ​ണ് എ​ഴു​പു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യി​രു​ന്ന​ത്. സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന് ക​ലാ​കാ​ര​ന്മാ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്താ​ണ് അ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. പ്ര​ദീ​പ് പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്. കു​ള​ത്തി​ന്ചു​റ്റും ന​ട​പ്പാ​ത​യും ല​ഘു​വ്യാ​യാ​മ ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ച്ച പാ​ർ​ക്കും ഓ​പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​വും ഇ​രി​പ്പി​ട​ങ്ങ​ളും ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യും ഒ​രു​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടു. കു​ള​ത്തി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് നി​ർ​മി​ച്ച അ​നാ​വ​ശ്യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ക​രാ​റു​കാ​ര​ൻ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ ക​രാ​ർ ഉ​പേ​ക്ഷി​ച്ചു. വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ക​രാ​റു​കാ​ര​ൻ പ​റ​ഞ്ഞി​രു​ന്ന​ത്. ശു​ചീ​ക​ര​ണ​ത്തി​ന്റെ പ​ണി​ക​ൾ തു​ട​ങ്ങി​യെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കാ​തെ പ​ദ്ധ​തി അ​വ​താ​ള​ത്തി​ലാ​യി. കു​ളം പൂ​ർ​വാ​ധി​കം വൃ​ത്തി​ഹീ​ന​വു​മാ​യി. പു​തി​യ ഭ​ര​ണ​സ​മി​തി പ​ഞ്ചാ​യ​ത്തി​ന്റെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യി കു​ളം ന​വീ​ക​ര​ണം ഏ​റ്റെ​ടു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ..

Tags:    
News Summary - The public pond in the panchayat is turning into a garbage dump.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.