അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച വ​ളം പി​ടി​ച്ചെ​ടു​ത്ത് സീ​ൽ ചെ​യ്യു​ന്നു

അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച യൂ​റി​യ വ​ളം പി​ടി​ച്ചെ​ടു​ത്തു

മു​ട്ടം: അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച യൂ​റി​യ വ​ളം പി​ടി​കൂ​ടി. മു​ട്ടം വ്യ​വ​സാ​യ പ്ലോ​ട്ടി​ലെ ടീം ​പോ​ളി​മ​ർ ഇ​ൻ​ഡ​സ്ട്രീ​സ് എ​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​മാ​ണ് 1,614 ചാ​ക്ക് യൂ​റി​യ പി​ടി​കൂ​ടി​യ​ത്.

50 കി​ലോ വീ​ത​മു​ള്ള ചാ​ക്കു​ക​ളി​ലാ​ണ് ഇ​വ സൂ​ക്ഷി​ച്ച​ത്. കൃ​ഷി വ​കു​പ്പും ജി.​എ​സ്‌.​ടി വ​കു​പ്പും സം​യു​ക്ത​മാ​യി​ട്ടാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. പി​ടി​ച്ചെ​ടു​ത്ത​വ ടാ​ർ പോ​ളി​ൻ ഉ​പ​യോ​ഗി​ച്ച് മൂ​ടി സീ​ൽ ചെ​യ്തു. സാ​മ്പി​ൾ ശേ​ഖ​രി​ച്ച് ഫെ​ർ​ട്ടി​ലൈ​സ​ർ ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ ലാ​ബി​ലേ​ക്ക് അ​യ​ച്ചു. ഇ​തി​ന്റെ പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന ശേ​ഷ​മാ​കും സ്ഥാ​പ​ന​ത്തി​നെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക.

പൊ​തു​വി​പ​ണി​യി​ൽ ല​ഭ്യ​ത കു​റ​വു​ള്ള​തും സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തു​മാ​യ ഇ​ത്ര​യും വ​ലി​യ വ​ള ശേ​ഖ​രം എ​ങ്ങ​നെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യെ​ന്ന​ത് അ​ന്വേ​ഷി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Illegally stored urea seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.