ഉച്ചയോടെയാണ് കടകളും നഗരവീഥികളും സജീവമായത് ആലപ്പുഴ: കോവിഡിൻെറ ആലസ്യത്തിലും മലയാളികൾ ശനിയാഴ്ച തിരുവോണം ആഘോഷിക്കും. തിരുവോണസദ്യയുടെ അവസാനവട്ട ഒരുക്കത്തിന് മുന്നോടിയായുള്ള ഉത്രാടപ്പാച്ചിലിൽ കോവിഡ് മാനദണ്ഡംപോലും പാലിക്കാതെയാണ് ജനം തെരുവിലിറങ്ങിയത്. കോവിഡ് ഇളവ് അനുവദിച്ചതോടെയാണ് വിപണിയും ഉണർന്നത്. വെള്ളിയാഴ്ച രാവിലെ നഗരങ്ങൾ ശാന്തമായിരുന്നെങ്കിലും ഉച്ചയോടെ കടകളും നഗരവീഥികളും സജീവമായി. പല കടകളിലും സമൂഹ അകലംപോലും പാലിക്കാൻ കഴിഞ്ഞില്ല. തുണിക്കടകളിലും പച്ചക്കറിക്കടകളിലും പൂക്കടകളിലുമായിരുന്നു തിരക്കേറെയും. ഓണച്ചന്തകളിലും പച്ചക്കറിക്കടകളിലും സദ്യക്കാവശ്യമായ പച്ചക്കറികൾ വാങ്ങാനുള്ള തിരക്കായിരുന്നു. തുണിക്കടകളിലും ഗൃഹോപകരണശാലകളിലും ഓഫറും ഡിസ്കൗണ്ടും പ്രതീക്ഷിച്ചാണ് കൂടുതൽ ആളുകൾ എത്തിയത്. തിരക്ക് വർധിച്ചതോടെ ചില തുണിക്കടകളിൽ ഷട്ടറുകൾ താഴ്ത്തി നിയന്ത്രണം ഏർപ്പെടുത്തിയ ശേഷമാണ് ഉപഭോക്തക്കളെ കയറ്റിയത്. വസ്ത്രവ്യാപാരസ്ഥാപനങ്ങളിൽ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. വഴിച്ചേരി അടക്കമുള്ള മാർക്കറ്റിലും വഴിയോരക്കച്ചവടത്തിനും നല്ലതിരക്കായിരുന്നു. ഇതോടൊപ്പം നഗരസഭയുടെ നേതൃത്വത്തിൽ കോവിഡ് ബോധവത്കരണത്തിന് അനൗൺസ്മൻെറ് വാഹനവുമുണ്ടായിരുന്നു. സാധനങ്ങൾ വാങ്ങാനെത്തുന്നവർ സമൂഹ അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ പ്രത്യേകനിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. മുൻവർഷത്തേതിൽനിന്ന് വ്യത്യസ്തമായി വഴിയോരക്കച്ചവടമാണ് പൊടിപൊടിച്ചത്. പൊതുവിപണിെയക്കാൾ വിലക്കുറവുള്ളതിനാലാണ് കൂടുതൽപേരും വഴിയോരസാധനങ്ങൾ വാങ്ങിക്കൂട്ടിയത്. നേരേത്ത കിലോക്ക് 55 രൂപ വിലയുണ്ടായിരുന്ന പച്ച ഏത്തക്കായ് മൂന്നുകിലോ 100 രൂപക്കാണ് വിറ്റത്. തക്കാളി-20.00, മാങ്ങ-40.00, ബീൻസ്-30.00, ചേന-30.00, പാവക്ക-30.00, പടവലങ്ങ-30.00, മുരിങ്ങ-30.00 രൂപ എന്നിങ്ങനെയായിരുന്നു വില. സവാള, ഉള്ളി, കിഴങ്ങ്, പൂക്കൾ എന്നിവയെല്ലാം വിലകുറച്ചാണ് വിറ്റത്. ജനറൽ ആശുപത്രി ജങ്ഷൻ, പിച്ചു അയ്യർ ജങ്ഷൻ, ഇരുമ്പുപാലം, കളർകോട്, കൊമ്മാടി, കൈചൂണ്ടി തുടങ്ങിയ ജങ്ഷനുകളിലെ വാഹനത്തിരക്ക് ഗതാഗതക്കുരുക്കിന് ഇടയാക്കി. ആൾക്കൂട്ടവും വാഹനവും വർധിച്ചതോടെ വിവിധയിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചാണ് ഗതാഗതം നിയന്ത്രിച്ചത്. സ്കൂളുകളിലും കോളജുകളിലും ഓണാഘോഷം ഓൺലൈനിലേക്ക് വഴിമാറിയതോടെ ഓണപ്പുക്കളമത്സരം അടക്കമുള്ളവ ഇക്കുറി ഉപേക്ഷിച്ചിരുന്നു. ഇതോടെ, സീസൺ നഷ്ടമായ പൂക്കച്ചവടക്കാർക്ക് തിരുവോണത്തിനുള്ള വീടുകളിലെ പൂക്കളങ്ങളാണ് പ്രതീക്ഷയേകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.