ക്വിറ്റ് സിൽവർ ലൈൻ സേവ് കേരള പ്രക്ഷോഭവാരം ഇന്നുമുതൽ

ചെങ്ങന്നൂർ: ക്വിറ്റ് ഇന്ത്യ ദിനമായ തിങ്കളാഴ്ച മുതൽ സ്വാതന്ത്ര്യദിനമായ 15വരെ 'ക്വിറ്റ് സിൽവർലൈൻ സേവ് കേരള' പ്രക്ഷോഭവാരമായി ആചരിക്കും. സംസ്ഥാന കെ-റെയിൽ വിരുദ്ധ ജനകീയസമിതിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ പദ്ധതി പ്രദേശങ്ങളിലെ സമരസമിതി യൂനിറ്റുകൾ പ്രത്യക്ഷ സമരപരിപാടികളും 15ന് വീടുകളിൽ സത്യഗ്രഹവും നടത്തുമെന്ന് ജില്ല പ്രസിഡൻറ്​ സന്തോഷ് പടനിലം, ജനറൽ കൺവീനർ കെ.ആർ. ഓമനക്കുട്ടൻ, വൈസ്പ്രസിഡൻറ്​ എൻ.ആർ. ശ്രീധരൻ പിള്ള, കൺവീനർമാരായ മധു ചെങ്ങന്നൂർ, ടി. കോശി എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.