ജില്ലയിലെ പൊലീസ് സി.പി.എമ്മിൻെറ ബി ടീമായി -യു.ഡി.എഫ് ആലപ്പുഴ: എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യനീതി ഉറപ്പാക്കാൻ ബാധ്യതയുമുള്ള പൊലീസ് സി.പി.എമ്മിൻെറ ആജ്ഞാനുവർത്തികളായെന്നും പാർട്ടിയുടെ ബി ടീമായി മാറിയെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ സി.കെ. ഷാജി മോഹൻ, കൺവീനർ ബി. രാജശേഖരൻ എന്നിവർ ആരോപിച്ചു. കോവിഡ് പ്രോട്ടോകോളിൻെറ മറവിൽ സർക്കാറിൻെറ ജനവിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾക്കെതിരെയും പ്രവർത്തകർക്കെതിരെയും ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കുകയാണ് പൊലീസ്. സി.പി.എം എത്രപേരെ പങ്കെടുപ്പിച്ച് പരിപാടികളും സമരങ്ങളും സംഘടിപ്പിച്ചാലും കേസെടുക്കാൻ പൊലീസ് തയാറാകുകയുമില്ല. വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ കള്ളക്കളിക്കെതിരെയും രാഷ്ട്രീയ വിവേചനത്തിനെതിരെയും ജില്ല പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. പുരസ്കാരം നൽകി അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കാക്കാഴം-നീർക്കുന്നം ശാഖ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും മുഴുവൻ വിഷയത്തിനും എ പ്ലസ് വാങ്ങി വിജയിച്ച കുട്ടികൾക്ക് പുരസ്കാരവും കാഷ് അവാർഡും നൽകി. സംരക്ഷണസമിതി ചെയർമാൻ എൻ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂനിയൻ പ്രസിഡൻറ് പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ഹാരിസ്, യോഗം ഡയറക്ടർ ബോർഡ് മെംബർ പി.വി. സാനു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രജിത് കാരിക്കൽ, ലേഖമോൾ സനൽ, കെ. അനിൽകുമാർ, റിട്ട. സുബേദാർ മേജർ അനിൽകുമാർ, ബാലചന്ദ്രൻ, സി. രാജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.