മാന്നാർ: ജനവാസ കേന്ദ്രത്തിൽ കള്ളുഷാപ്പ് തുറക്കുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ. ബുധനൂർ -പുലിയൂർ റോഡിൽ നാഷനൽ വായനശാലക്ക് സമീപം പത്താം കുരട്ടിക്കാട് ചിേറ്റമ്മത്താണ് ഷാപ്പ് തുറന്നത്. വെങ്കലപ്പാത്ര നിർമാണത്തിനുള്ള ആല പണിയാൻ എന്ന വ്യാജേനയാണ് ഷാപ്പ് ആരംഭിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു പ്രാവശ്യം ഷാപ്പ് തുറക്കാൻ ശ്രമിെച്ചങ്കിലും പ്രതിഷേധത്തെ തുടർന്ന് സജി ചെറിയാൻ എം.എൽ.എ ഇടപെട്ട് ഷാപ്പ് തുറക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. ഉറപ്പ് ലംഘിച്ച് വീണ്ടും ഷാപ്പ് ആരംഭിക്കാനുള്ള നീക്കത്തിൽ ഗ്രാമപഞ്ചായത്ത് അംഗം രാധാമണി ശശീന്ദ്രൻെറ നേതൃത്വത്തിലാണ് പ്രദേശവാസികൾ പ്രതിഷേധം നടത്തുന്നത്. ജയദേവൻ നായർ, രേവതി, ദീപക് കൃഷ്ണഭവനം, രാജൻ, കമല ശശി, സന്തോഷ് കുമാർ, ബിനീഷ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.