853 കോടി രൂപ അനുവദിച്ചു മാർച്ചിനുമുമ്പ് സ്ഥലം ഏറ്റെടുത്ത് നൽകിയാൽ 2024 മാർച്ചിനകം നിർമാണം പൂർത്തിയാക്കും ആലപ്പുഴ: അമ്പലപ്പുഴ_-എറണാകുളം റെയിൽപാത ഇരട്ടിപ്പിക്കലിന് 853 കോടി രൂപ അനുവദിച്ചതോടെ റെയിൽ വികസനത്തിന് സാധ്യത തുറന്നു. ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ പകുതിവില സംസ്ഥാനം വഹിക്കണമെന്ന കർശന കേന്ദ്രനിലപാടിൽ എ.എം. ആരിഫ് എം.പി ഇടപെട്ട് അയവ് വരുത്തിയാണ് സ്ഥലമെടുപ്പ് നടപടികളിലേക്ക് കടക്കാൻ തുക അനുവദിപ്പിച്ചത്. മുഴുവൻ തുകയും മുടക്കി പാത ഇരട്ടിപ്പിക്കാൻ സാധിക്കില്ലെന്ന പ്രഖ്യാപനത്തിൽ കേന്ദ്രമന്ത്രി ഉറച്ചുനിന്നതോടെ വികസനം അനിശ്ചിതത്വത്തിലായിരുന്നു. ഇതോടെ റെയിൽവേ ബോർഡിൽ ഇടപെട്ട് പ്രത്യേക റിപ്പോർട്ട് തയാറാക്കിക്കാൻ കഴിഞ്ഞതിലൂടെ വീണ്ടും പരിഗണനക്ക് കൊണ്ടുവന്നാണ് ഫണ്ട് ഉറപ്പിച്ചത്. റെയിൽവേ മന്ത്രാലയത്തിൻെറ വിഷൻ 2024 ൽ ഉൾപ്പെടുന്ന പദ്ധതിയാണിത്. അടുത്ത മാർച്ചിനുമുമ്പ് സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകിയാൽ 2024 മാർച്ചിനകം നിർമാണം പൂർത്തിയാക്കാമെന്നാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്. ആലപ്പുഴ ജില്ലയിൽ 32 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്. എറണാകുളത്ത് 5.87 ഹെക്ടറും. എറണാകുളം_-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് സ്ഥലമെടുക്കാൻ എറണാകുളം, ആലപ്പുഴ ജില്ലകളിൽ റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ, നടപടികൾ പൂർണമായിരുന്നില്ല. കോട്ടയം വഴിയുള്ള കായംകുളം_-എറണാകുളം പാത ഇരട്ടിപ്പിക്കൽ അവസാന ഘട്ടത്തിലാണ്. വലിയ നേട്ടം; നിർമാണം വൈകില്ല _-എ.എം. ആരിഫ് (ചിത്രം ) ആലപ്പുഴ: പാത ഇരട്ടിപ്പിക്കൽ യാഥാർഥ്യമാകുന്നതോടെ ട്രെയിൻ ഗതാഗത സൗകര്യത്തിൽ വലിയ നേട്ടമുണ്ടാകുമെന്ന് എ.എം. ആരിഫ് എം.പി പറഞ്ഞു. ഫണ്ട് അനുവദിപ്പിക്കാൻ കഴിഞ്ഞതിലൂടെ സ്ഥലമെടുപ്പ് നടപടികളിലേക്ക് കടക്കാം. നിർമാണ പ്രവർത്തനങ്ങൾക്ക് ഇനി വേഗം കൂടും. ഭേദഗതി വരുത്തിയ കേന്ദ്ര മാനദണ്ഡങ്ങൾ തടസ്സമായതോടെ നിരന്തര പരിശ്രമത്തിനൊടുവിലാണ് പദ്ധതിക്ക് ഫണ്ട് അനുവദിപ്പിക്കാൻ കഴിഞ്ഞതെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.