അമ്പലപ്പുഴ: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുെന്നന്ന ആരോപണത്തിൽ അമ്പലപ്പുഴയിലെ മത്സ്യലേല മാർക്കറ്റിൽ െപാലീസ് പരിശോധന നടത്തി. ഇരട്ടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന മത്സ്യലേല മാർക്കറ്റിനെതിരെയാണ് വ്യാപക പരാതി ഉയർന്നത്. അമ്പലപ്പുഴ ഡിവൈ.എസ് പി എം.ജി. സുരേഷ് കുമാറിൻെറ നിർദേശപ്രകാരം സി.ഐ എം.ജി. വിനോദ് കുമാർ, എസ്.ഐ ഹാഷിം, വനിത എസ്.ഐ അനിരൂപ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിന്നവർക്കെതിരെ പൊലീസ് കേസെടുത്തു. പുലർച്ച മൂന്നോടെ പ്രവർത്തനം ആരംഭിക്കുന്ന മത്സ്യമാർക്കറ്റിൽ നൂറുകണക്കിന് ഇൻസുലേറ്റഡ് ലോറികളിലാണ് മീൻ എത്തിക്കുന്നത്. ചെറുകിട കച്ചവടക്കാർക്ക് ഇവിടെനിന്ന് ലേലം ചെയ്തു കൊടുക്കുകയാണ്. മീൻ വാങ്ങാൻ ആയിരക്കണക്കിന് കച്ചവടക്കാരാണ് ഇവിടെ എത്തുന്നത്. ദേശീയപാതയോരത്ത് പാർക്ക് ചെയ്യുന്ന മത്സ്യം നിറച്ച വാഹനത്തിൽനിന്ന് മലിനജലം തളംകെട്ടി നിൽക്കുന്നുവെന്ന പരാതിയും നിരവധി തവണ ഉയർന്നതാണ്. െപാലീസ് പലതവണ നിർേദശം നൽകിയെങ്കിലും പാലിക്കാൻ ഉടമ തയാറായില്ല. തുടർന്നാണ് ശനിയാഴ്ച പുലർച്ച പരിശോധന നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന നിർേദശവും നൽകി. കാരുണ്യം-21 റിലീഫ് ആലപ്പുഴ: മുസ്ലിം ലീഗ് സഖരിയ വാർഡ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ 'കാരുണ്യം-21' റിലീഫ് ജില്ല പ്രസിഡൻറ് എ.എം. നസീർ ഉദ്ഘാടനം ചെയ്തു. ജാഫരിയ്യ ജുമാമസ്ജിദ് ഇമാം ഷമീർ ബാഖവി ദുആ നിർവഹിച്ചു. വാർഡ് പ്രസിഡൻറ് കാസിം മീരാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ബാബു ഷെറീഫ്, സെക്രട്ടറി എ.കെ. ഷിഹാബുദ്ദീൻ, ടൗൺ പ്രസിഡൻറ് എ.എം. നൗഫൽ, പ്രവാസിലീഗ് ജില്ല പ്രസിഡൻറ് ഷുഹൈബ് അബ്ദുല്ല, നവാസ് പുളിമൂട്ടിൽ, എം. രാജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.