ആലപ്പുഴയിൽ നോമ്പുതുറക്കാൻ ഇഫ്താർ കിറ്റ് ആലപ്പുഴ: കോവിഡുകാലത്ത് നോമ്പുതുറക്കാൻ ഇഫ്താർ കിറ്റ് റെഡി. ആലപ്പുഴ ഹലായീസ് റസ്റ്റാറൻറിലാണ് വേറിട്ട കിറ്റ് ഒരുക്കിയിട്ടുള്ളത്. 250 രൂപക്ക് ഒമ്പത് വിഭവം മുന്നിലെത്തും. ചിക്കൻ ബിരിയാണി, ബീഫ് റോസ്റ്റ്, പത്തിരി, തരിക്കഞ്ഞി, കഞ്ഞി, സ്നാക്സ്, റോസ് മിൽക്, ഫലൂഡ, ഈത്തപ്പഴം എന്നിവയടക്കമുള്ള ഭക്ഷണമാണ് കിറ്റിലുള്ളത്. ഭക്ഷ്യസാധനങ്ങൾക്ക് സാധാരണ ഈടാക്കുന്ന നിരക്കിെനക്കാൾ വില കുറവാണെന്നതാണ് പ്രത്യേകത. പാർസൽ വിതരണം വൈകീട്ട് നാലുമുതൽ രാത്രി ഒമ്പതുവരെയാണ്. കോവിഡ് ഭീതിയിലും വിശ്വാസികൾക്ക് നോമ്പുതുറക്കാൻ സൗകര്യമൊരുക്കുന്നതിൻെറ ഭാഗമായാണ് കിറ്റ് തയാറാക്കിയതെന്ന് ഹലായീസ് റസ്റ്റാറൻറ് ഉടമ മുഹമ്മദ് ഹനീഫ് സേട്ട് 'മാധ്യമ'ത്തോട് പറഞ്ഞു. ഇതിനൊപ്പം അറേബ്യൻ നാടുകളിൽ പ്രിയമുള്ള മട്ടൺ അലീസയും പ്രത്യേക തരിക്കഞ്ഞിയും ഉൾപ്പെടെ നോമ്പുതുറ വിഭവങ്ങൾക്ക് മാത്രമായി പ്രത്യേക കൗണ്ടറും തുറന്നിട്ടുണ്ട്. സമൂസ, കട്ട്ലറ്റ്, പുന്നക്ക, ഇലയട, മുളകുബജി, പഴംെപാരി, ഉള്ളിവട അടക്കമുള്ളവ വിഭവങ്ങളാണ് കിട്ടുക. ഇതുകൂടാതെ പതിവ് വിഭവങ്ങളായ ബിരിയാണി, അരിപ്പത്തിരി, ഷവർമ, അൽഫാം അടക്കമുള്ളവയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. APL IFTHAR KIT ആലപ്പുഴ ഹലായീസ് റസ്റ്റാറൻറിലെ ഇഫ്താർ കിറ്റ് മെനു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.