അഭിമന്യുവിൻെറ കൊലപാതകം ക്രൂരം- സി.പി.എം ആലപ്പുഴ: ക്രിമിനലുകളെ ഉപയോഗിച്ച് കുട്ടികളെ കൊലപ്പെടുത്തുന്ന ആർ.എസ്.എസ്, ബി.ജെ.പി രാഷ്ട്രീയത്തിൻെറ ഇരയാണ് അഭിമന്യുവെന്ന് സി.പി.എം. വയലാറിൽ ശാഖയിൽ ചെല്ലാത്തതിന് അനന്തു എന്ന പ്ലസ്ടു വിദ്യാർഥിയെ ഏതാനും മാസം മുമ്പാണ് കൊലപ്പെടുത്തിയത്. ആർ.എസ്.എസും ബി.ജെ.പിയും ഇത്തരം ക്രൂര പ്രവർത്തനം നിർത്തണമെന്ന് ജില്ല സെക്രട്ടറി ആർ. നാസർ ആവശ്യപ്പെട്ടു. പരിശീലനം സിദ്ധിച്ച ആർ.എസ്.എസ് ക്രിമിനലുകളാണ് കൊലപാതകത്തിന് പിന്നിൽ. വള്ളികുന്നത്ത് താവളമടിച്ചാണ് ആർ.എസ്.എസ് ക്രിമിനലുകൾ കൊലപാതകം നടത്തിയത്. ആർ.എസ്.എസ്, ബി.ജെ.പി നേതൃത്വം കൊലപാതകത്തിൽ പങ്കില്ലെന്ന് പറയുമ്പോൾ കാലങ്ങളായി പ്രതികൾ ആർ.എസ്.എസ് ശാഖയിൽ പങ്കെടുക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അഭിമന്യുവിേൻറത് നിഷ്ഠുരവും നിന്ദ്യവുമായ കൊലപാതകമാണെന്നും നാസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.