ആലപ്പുഴ: മനുഷ്യമനസ്സ് പ്രതിസന്ധികളിൽ വരണ്ടുപോകാതിരിക്കാനും അതിജീവിക്കാനുമുള്ള ഏറ്റവും വലിയ ഔഷധമാണ് കലയും സാഹിത്യവുമെന്ന് എ.എം. ആരിഫ് എം.പി. കൈറ്റ്‌സ് ഫൗണ്ടേഷൻ ഓൺലൈനായി സംഘടിപ്പിച്ച രംഗ് വെർച്വൽ ഫെസ്റ്റിവലിൻെറ സമ്മാനദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് കാറ്റഗറിയിലായി നൂറ്റമ്പതോളം ഇനങ്ങളിൽ ആയിരത്തിലധികം മത്സരാർഥികൾ ഓൺലൈനായി പങ്കെടുത്തു. ജനപ്രീതി നേടിയ ഡിജിറ്റൽ പ്ലാറ്റ്ഫോം കരിക്കിൻെറ തിരക്കഥാകൃത്തും അഭിനേത്രിയുമായ നിലീൻ സാന്ദ്ര, ക്രിയേറ്റിവ് ഫോട്ടോഗ്രാഫർ തൃക്കണ്ണൻ -ഹാഫിസ് സജീവ് ( ഫൗണ്ടർ സി.ഇ.ഒ, തൃക്കണ്ണൻ ഒറിജിനൽസ്), ഡി ഫോർ ഡാൻസ് ഫെയിം അജിത് അശോകൻ, യുട്യൂബർ അർജുൻ സുന്ദരേശൻ എന്നിവർ പങ്കെടുത്തു. കൈറ്റ്‌സ് ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി എഡ്വിൻ ജോസ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ വിഷ്ണു ഉല്ലാസ്, കൈറ്റ്‌സ് ആലപ്പുഴ ജില്ല കോഓഡിനേറ്റർമാരായ ഹീര പരേഷ്, മീനാക്ഷി എന്നിവർ സംസാരിച്ചു. APL Kites Foundation കൈറ്റ്സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അവാർഡ് ദാനവും അനുമോദനച്ചടങ്ങും എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.